‘മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചു’; ആരോപണവുമായി സിപിഎം ഏരിയാ സെക്രട്ടറി എം. ജലീൽ
‘മധു വാങ്ങിയ ഫ്ലാറ്റിന്റെ ചടങ്ങിൽ കെ. സുരേന്ദ്രൻ പങ്കെടുത്തു’
തിരുവനന്തപുരം: മധു മുല്ലശ്ശേരി പാർട്ടിയുടെ പേരിൽ ലക്ഷങ്ങൾ പിരിച്ചെന്ന് സിപിഎം മംഗലപുരം ഏരിയാ സെക്രട്ടറി എം. ജലീൽ. സഹകരണ സ്ഥാപനത്തിലെ മധുവിെൻറ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപ വന്നുപോയി. മധു വാങ്ങിയ ഫ്ലാറ്റിന്റെ ചടങ്ങിൽ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രനും പങ്കെടുത്തു. മധുവിനും മകനും കച്ചവട താൽപ്പര്യമാണുള്ളതെന്നും എം. ജലീൽ മീഡിയവണിനോട് പറഞ്ഞു.
ലക്ഷങ്ങൾ വന്നുപോയത് പാർട്ടി നേതൃത്വത്തെ മധു മുല്ലശ്ശേരി അറിയിച്ചില്ല. മധുവിന്റെ മകൻറെ കുഞ്ഞിൻറെ നൂലുകെട്ട് ചടങ്ങിന് കുമ്മനം രാജശേഖരനും പങ്കെടുത്തു.
ബിജെപിയുമായി നേരത്തെ തന്നെ മധു ബന്ധമുണ്ടാക്കി. ജോയ് മത്സരിച്ച കാലത്ത് പിരിച്ച തുക പാർട്ടിക്ക് നൽകിയില്ലെന്നും എം. ജലീൽ ആരോപിക്കുന്നു.
അതേസമയം, ആരേപാണങ്ങൾ മധു മുല്ലശ്ശേരി നിഷേധിച്ചു. ഞാൻ അഴിമതിക്കാരനാണെങ്കിൽ ഏരിയാ സമ്മേളനത്തിൽ ആരെങ്കിലും ആ വിഷയം ഉന്നയിച്ചോ? ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഇതുവരെ കണ്ടിട്ടില്ല. ജലീലിനെതിരെ നിരവധി സ്ത്രീകളാണ് പരാതി നൽകിയിട്ടുള്ളതെന്നും മധു മുല്ലശ്ശേരി പറഞ്ഞു.
മധുവിനെ കഴിഞ്ഞദിവസം സിപിഎമ്മിൽനിന്ന് പുറത്താക്കിയിരുന്നു. ഇദ്ദേഹം ബുധനാഴ്ച ബിജെപിയിൽ ചേരുമെന്നാണ് വിവരം.
Adjust Story Font
16