പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ;വിമർശനം സംസ്ഥാന കമ്മിറ്റിയിൽ
രാഷ്ട്രീയ ധാരണയുള്ളവരെ ബ്രാഞ്ച് സെക്രട്ടറിമാരാക്കണമെന്ന് നിര്‍ദേശം
തിരുവനന്തപുരം: പാർട്ടി ദുർബലമെന്ന് സിപിഎം വിലയിരുത്തൽ. സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയിലാണ് സ്വയംവിമർശനം. അടിസ്ഥാന ഘടകമായ ബ്രാഞ്ചുകൾ ദുർബലമായി. രാഷ്ട്രീയ ധാരണയുള്ളവരെ സെക്രട്ടറിമാരാക്കണം. വിഭാഗീയ പ്രവർത്തനങ്ങൾ ഉണ്ടാകരുതെന്നും ബ്രാഞ്ച് സമ്മേളന നടത്തിപ്പുമായി ബന്ധപ്പെട്ട സംസ്ഥാന കമ്മറ്റി രേഖയിൽ മുന്നറിയിപ്പ് നൽകുന്നു.
ഏരിയ ലോക്കൽ സെക്രട്ടറിമാരായി പൂർണസമയ പ്രവർത്തകരെ കൊണ്ടുവരണം. സഹകരണ ബാങ്ക് ജീവനക്കാർ, സഹകരണബാങ്ക് സെക്രട്ടറിമാർ, അഭിഭാഷകർ തുടങ്ങിയവരെ ലോക്കൽ സെക്രട്ടറിമാരാക്കരുത് എന്നും നിർദേശം. വിഭാഗീയതയോ വ്യക്തികേന്ദ്രീകൃത പ്രവർത്തനമോ അനുവദിക്കില്ല. വ്യക്തിവിരോധം തീർക്കാൻ സമ്മേളനങ്ങളെ ഉപയോഗിക്കരുത് എന്നും നിർദേശമുണ്ട്.
Next Story
Adjust Story Font
16