ബി.ജെ.പി സ്ഥാനാർഥിയുടെ ചിത്രം വച്ച് അരിവിതരണം; തടഞ്ഞ് സി.പി.എം
തെരഞ്ഞെടുപ്പ് ചട്ടലംഘനം നടന്നിട്ടില്ലെന്ന് ബിജെപി
പാലക്കാട്: പാലക്കാട് പുതുശ്ശേരിയിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ ചിത്രം ഉപയോഗിച്ച് ഭാരത് അരി വിതരണം നടത്താൻ ശ്രമം. അരിവിതരണം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്ന് കാണിച്ച് രംഗത്തെത്തിയ സി.പി.എം അരിവിതരണം തടഞ്ഞു. സംഭവത്തിൽ ജില്ലാ കളക്ടർക്ക് പരാതിയും നൽകി, അതേസമയം ചട്ടലംഘനം നടന്നിട്ടില്ലെന്നാണ് ബി.ജെ.പിയുടെ വിശദീകരണം
ഇന്ന് രാവിലെ പാലക്കാട് കൊടുമ്പിലാണ് ഭാരത് അരി വിതരണം സ്ഥാനാർത്ഥി സി കൃഷ്ണകുമാർ നിർവ്വഹിക്കുമെന്ന് കാണിച്ച് ബി.ജെ.പി പ്രവർത്തകർ പ്രചരണം നടത്തിയത്. ഇതിന് പിന്നാലെ സി.പി.എം പ്രവർത്തകർ സംഭവസ്ഥലത്തെത്തുകയും വിതരണം മാറ്റിവയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും സ്ഥാനാർത്ഥി സി കൃഷ്ണകുമാറിന്റെയും ചിത്രങ്ങളാണ് പോസ്റ്ററിലുണ്ടായിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലനിൽക്കെ കേന്ദ്രസർക്കാർ പദ്ധതി എൻ.ഡി.എ സ്ഥാനാർത്ഥിയിലുടെ ജനങ്ങളിലേക്കെത്തിക്കുന്നത് ചട്ടലംഘനമാണെന്ന് സി.പി.എം ചൂണ്ടികാട്ടി.
മറ്റെവിടെയെങ്കിലും സ്ഥാനാർത്ഥി അരി വിതരണം നടത്തിയാൽ തടയുമെന്ന് സി.പി.എം വ്യക്തമാക്കി
Adjust Story Font
16