75 വയസ് പ്രായപരിധി കർശനമായി നടപ്പിലാക്കും; സിപിഎം സംഘടനാ റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം
ഏപ്രിൽ രണ്ട് മുതല്‍ ആറ് വരെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ്

ന്യൂഡൽഹി: സിപിഎം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള സംഘടനാ റിപ്പോർട്ടിന് കേന്ദ്ര കമ്മിറ്റി അംഗീകാരം നൽകി. 75 വയസ് പ്രായപരിധി കർശനമായി നടപ്പിലാക്കും. അടുത്ത മാസം രണ്ട് മുതല്‍ ആറ് വരെ മധുരയിലാണ് പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുക.
ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട സംഘടനാ റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയത്. റിപ്പോര്‍ട്ട് അനുസരിച്ച് 75 വയസിന് മുകളിലുള്ളവര്‍ സംഘടനയുടെ പ്രധാന നേതൃസ്ഥാനങ്ങളില്‍ നിന്നും മാറിനില്‍ക്കേണ്ടി വരും. എന്നാല്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി എന്ന നിലയില്‍ പിണറായി വിജയന് പ്രായപരിധിയില്‍ ഇളവുണ്ടാകും.
Next Story
Adjust Story Font
16