Quantcast

'പഴയ നുണക്കഥകൾ രഹസ്യമൊഴിയായി പ്രചരിപ്പിക്കുന്നു'; സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സി.പി.എം

രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിക്കുന്നു.

MediaOne Logo

Web Desk

  • Updated:

    2022-06-08 10:53:00.0

Published:

8 Jun 2022 10:51 AM GMT

പഴയ നുണക്കഥകൾ രഹസ്യമൊഴിയായി പ്രചരിപ്പിക്കുന്നു; സ്വപ്നയുടെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് സി.പി.എം
X

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് സി.പി.എം. പഴയ നുണക്കഥകൾ രഹസ്യമൊഴിയായി പ്രചരിപ്പിക്കുകയാണ്. നേരത്തെ ഒരുക്കിയ തിരക്കഥയുടെ ഭാഗമായിട്ടാണ് സ്വപ്ന ആരോപണങ്ങൾ ആവർത്തിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികൾക്കെതിരെ കേന്ദ്ര സർക്കാർ ഇ.ഡിയെ ഉപയോഗിക്കുകയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ വിമർശിക്കുന്നു.

നിയമപരമായ താല്‍പര്യം മൂലമാണ് മൊഴി നൽകിയതെങ്കിൽ അത് പുറത്ത് പറയില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി കൊടുക്കാൻ സമ്മർദമുണ്ടെന്ന് സ്വപ്ന നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രിയെയും കുടുംബത്തെയും തേജോവധം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കേരളത്തിന്‍റെ പൊതുസമൂഹം ഉണരണമെന്നും സി.പി.എമ്മിന്‍റെ പ്രസ്താവനയില്‍ പറയുന്നു

അതേസമയം, നുണപ്രചാരണങ്ങൾ അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. പ്രളയത്തെപോലും മറികടക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്തെ നുണപ്രചാരണം. ജനങ്ങൾ ഇതെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story