Quantcast

എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും സി.പി.എം ബന്ധമുണ്ട്: രമേശ് ചെന്നിത്തല

''കേന്ദ്ര ഏജൻസികൾ സി.പി.എമ്മിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. മഞ്ഞുമലയുടെ അഗ്രം മാത്രമാണ് ഇ.പി ജയരാജനെതിരായ ആരോപണം''

MediaOne Logo

Web Desk

  • Updated:

    26 Dec 2022 8:18 AM

Published:

26 Dec 2022 7:36 AM

എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങള്‍ക്കും സി.പി.എം ബന്ധമുണ്ട്: രമേശ് ചെന്നിത്തല
X

ഇ.പി ജയരാജനെതിരായ ആരോപണം അതീവ ഗൗരവതരമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിഷയത്തിൽ ഒരു സ്വതന്ത്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാണ്. പാർട്ടി നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉയരുമ്പോൾ പാർട്ടി അന്വേഷിക്കുമെന്ന പതിവ് പല്ലവി അംഗീകരിക്കില്ല.

വിഷയത്തിൽ മുഖ്യമന്ത്രിയുടേത് അമ്പരിപ്പിക്കുന്ന മൗനമാണ്. പാർട്ടിയിൽ നടക്കുന്ന ജീർണതകളാണ് പുറത്ത് വരുന്നത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി വ്യക്തത വരുത്തണം. കേന്ദ്ര ഏജൻസികൾ സി.പി.എമ്മിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്. എല്ലാ സാമൂഹ്യവിരുദ്ധ പ്രവർത്തനത്തിന് പിന്നിലും സി.പി.എം ബന്ധമുണ്ട്. ഇത് മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

TAGS :

Next Story