Quantcast

ധോണിയിൽ സിപിഎം - സിപിഐ സംഘർഷം

സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചെന്ന് സിപിഐ പ്രവർത്തകൻ പരാതി നൽകി

MediaOne Logo

Web Desk

  • Published:

    6 Sep 2021 1:25 AM GMT

ധോണിയിൽ സിപിഎം - സിപിഐ സംഘർഷം
X

പാലക്കാട് ധോണിയിൽ സിപിഎം - സിപിഐ സംഘർഷം. സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചെന്ന് സിപിഐ പ്രവർത്തകൻ പരാതി നൽകി. സിഐടിയു പ്രവർത്തകനെ മർദിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്ന് സിപിഎം നേതാക്കൾ വിശദീകരിക്കുന്നു.

സിപിഐ പ്രവർത്തകനായ സുനീറിനെ സിപിഎം പ്രവർത്തകർ വീട്ടില്‍ക്കയറി ആക്രമിച്ചെന്നാണ് പരാതി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സിപിഎം പെച്ചാംകുണ്ട് ബ്രാഞ്ച് സെക്രട്ടറി മണികണ്ഠൻ വിമതനായി മത്സരിച്ചിരുന്നു. പിന്നീട് മണികണ്ഠനൊപ്പം ഒരുപറ്റം സിപിഎം പ്രവർത്തകരും സിപിഐയിൽ ചേർന്നു. അന്നു മുതൽ തുടങ്ങിയ സംഘര്‍ഷത്തിന്‍റെ തുടർച്ചയായാണ് ആക്രമണം നടന്നതെന്നാണ് സിപിഐ വിശദീകരണം.

എന്നാൽ സിഐടിയു ഓഫീസിലെ കൊടി നശിപ്പിച്ചതിൽ പ്രതിഷേധിച്ച് സിപിഎം പ്രകടനം നടത്തിയതിൽ പ്രകോപിതരായ സിപിഐ പ്രവർത്തകർ സിഐടിയു പ്രവർത്തകനായ രമേശിനെ മർദിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് സിപിഎം വിശദീകരിക്കുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ധോണി പൊലീസ് നിലയുറപ്പിച്ചിട്ടുണ്ട്.

TAGS :

Next Story