ഗവർണറെ പ്രകോപിപ്പിക്കേണ്ടെന്ന് തീരുമാനം; നിയമനിർമാണത്തിന് പ്രത്യേക സഭാ സമ്മേളനം വിളിക്കും
ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകളാണ് ഒപ്പിടാനായി ഗവർണർക്ക് മുന്നിലുള്ളത്. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു.
തിരുവനന്തപുരം: ഓർഡിനൻസ് വിഷയത്തിൽ ഗവർണറുമായി ഏറ്റമുട്ടൽ വേണ്ടെന്ന് സിപിഎം തീരുമാനം. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. നിയമനിർമാണത്തിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനും തീരുമാനിച്ചു. ഇക്കാര്യം ഗവർണറെ ബോധ്യപ്പെടുത്തും.
ലോകായുക്ത ഭേദഗതിയടക്കം 11 ഓർഡിനൻസുകളാണ് ഒപ്പിടാനായി ഗവർണർക്ക് മുന്നിലുള്ളത്. എല്ലാ ഓർഡിനൻസുകളും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവർണർ പറഞ്ഞിരുന്നു. വ്യക്തമായ വിശദീകരണം വേണമെന്നും ഓർഡിനൻസ് രാജ് അനുവദിക്കില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.
Next Story
Adjust Story Font
16