Quantcast

ലോക്സഭാ തെരഞ്ഞെടുപ്പ്; ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താന്‍ സിവിൽ കോഡിനെ ഉപയോഗിക്കാൻ സി.പി.എം തീരുമാനം

ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസിന് കൃത്യമായ നിലപാട് ഇല്ലെന്ന വിമർശനവും സി.പി.എം ഉയർത്തും

MediaOne Logo

Web Desk

  • Published:

    3 July 2023 1:08 AM GMT

ucc
X

സി.പി.എം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ആയുധമായി ഏക സിവിൽ കോഡിനെ ഉപയോഗിക്കാൻ സി.പി.എം തീരുമാനം . മുസ്‍ലിം ന്യൂനപക്ഷ മേഖലകൾ കേന്ദ്രീകരിച്ച് തെരഞ്ഞെടുപ്പിന് മുമ്പ് ശക്തമായ പ്രചരണം നടത്താനാണ് സി.പി.എമ്മിന്‍റെ ആലോചന. ഏക സിവിൽ കോഡ് നടപ്പാക്കുന്ന കാര്യത്തിൽ കോൺഗ്രസിന് കൃത്യമായ നിലപാട് ഇല്ലെന്ന വിമർശനവും സി.പി.എം ഉയർത്തും.

കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പിലും ഒരു തദ്ദേശ തെരഞ്ഞെടുപ്പിലും കൂടെ നിന്ന ന്യൂനപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പ് എത്തിയപ്പോൾ പൂർണ്ണമായും ഇടതുമുന്നണിയെ കൈവിട്ടിരുന്നു. സംഘപരിവാർ വീണ്ടും അധികാരത്തിൽ വരുമെന്ന ഭയവും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് പ്രചാരണവും ന്യൂനപക്ഷങ്ങളെ വല്ലാതെ സ്വാധീനിച്ചു. കേരളത്തിലെ 20 ൽ 19 സീറ്റും യു.ഡി.എഫിന് കിട്ടിയെങ്കിലും ദേശീയതലത്തിൽ തകർന്നടിഞ്ഞു . അതുകൊണ്ട് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങുകയാണ് ഇടതുമുന്നണി. ന്യൂനപക്ഷങ്ങളെ കൂടെ നിർത്താനുള്ള ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ ആയുധം ആയിട്ടാണ് ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര നീക്കത്തെ സി.പി.എം കാണുന്നത്.കോൺഗ്രസ് പരസ്യ പ്രതിഷേധങ്ങൾക്ക് പോകാതിരിക്കുന്നതിന് ഇടയിൽ ഒരു മുഴം നീട്ടിയെറിയുകയാണ് സി.പി.എം . ന്യൂനപക്ഷങ്ങൾ കൂടുതലുള്ള മലബാർ മേഖലയിൽ സെമിനാർ സംഘടിപ്പിച്ചു കൊണ്ടാണ് ഏക സിവിൽ കോഡിനേതിരായ പ്രതിഷേധം സിപിഎം തുടങ്ങുന്നത് .

സെമിനാറിൽ സമസ്ത അടക്കമുള്ള സംഘടനകളുടെ പങ്കാളിത്തം ഉറപ്പാക്കാൻ വേണ്ടിയുള്ള നീക്കവും സജീവമാണ്. യുസിസിയിൽ കേൺഗ്രസിന് അയഞ്ഞ നിലപാടാണെന്ന വിമർശനവും സി.പി.എം പ്രചാരണ വിഷയമാക്കും. കോഴിക്കോട്ടെ സെമിനാറിന് പിന്നലെ തന്നെ പാർട്ടി നേതൃത്വത്തിലും വിവിധ പ്രചാരണ പരിപാടികൾ സംസ്ഥാനം ഉടനീളം സംഘടിപ്പിക്കാനും ആലോചിക്കുന്നുണ്ട്. മണിപ്പൂരിൽ ക്രൈസ്തവ ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങൾ ഉയർത്തി ക്രൈസ്തവ മേഖലകളിലും പ്രചരണം ശക്തമാക്കാനാണ് നീക്കം.



TAGS :

Next Story