നിലമ്പൂരില്‍ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം
ജയത്തിനാണ് മുൻതൂക്കമെന്നും അതിനാവശ്യമായ തീരുമാനം എടുക്കുമെന്നും അനിൽ പറഞ്ഞു
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തള്ളാതെ സിപിഎം. എല്ലാ സാധ്യതയും പരിശോധിക്കുമെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വി.പി.അനിൽ മീഡിയവണിനോട് പറഞ്ഞു. നിലമ്പൂരിൽ ഏറ്റവും യോഗ്യനായ സ്ഥാനാർഥി വി.എസ്.ജോയിയാണെന്ന് ആവർത്തിച്ച് പി.വി.അൻവർ വീണ്ടും രംഗത്തെത്തി.
നിലമ്പൂരിൽ സ്വതന്ത്ര സ്ഥാനാർഥി സാധ്യത തുറന്നിടുകയാണ് സിപിഎം. നിലമ്പൂരിൽ ജയത്തിനാണ് മുൻതൂക്കം, അതിനാവശ്യമായ തീരുമാനം എടുക്കുമെന്ന് അനിൽ പറഞ്ഞു. നിലവിൽ സ്ഥാനാർഥി ചർച്ചയിലേക്ക് കടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലമ്പൂരിൽ ഏറ്റവും ജയസാധ്യതയുള്ള സ്ഥാനാർഥി വി.എസ്.ജോയ് ആണെന്ന് ആവർത്തിച്ച് പി.വി.അൻവർ വീണ്ടും രംഗത്തെത്തി. ആര്യാടൻ ഷൗക്കത്ത് നാട്ടിൽ നടക്കുന്ന കാര്യങ്ങൾ അറിയുന്നില്ലെന്ന് വിമർശനം.
മുൻ ഡിസിസി പ്രസിഡന്‍റ് വി.വി പ്രകാശിന്‍റെ വീട് സന്ദർശിച്ച് അൻവർ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു. വന്യജീവി ആക്രമണങ്ങൾക്കും വനനിയമ ഭേദഗതിക്കുമെതിരെ കോൺഗ്രസ് നടത്തുന്ന വാഹന പ്രചാരണ ജാഥ വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
Adjust Story Font
16