Quantcast

കോടഞ്ചേരിയിൽ ഇന്ന് സി.പി.എം വിശദീകരണ യോഗം; ജോർജ് എം തോമസിനെ തള്ളി ഡിവൈഎഫ്‌ഐ

പാർട്ടിയെ അറിയിക്കാതെ മിശ്രവിവാഹം നടത്തിയത് തെറ്റാണെന്നും നടപടിയുണ്ടാകുമെന്നും ജോർജ് എം തോമസ്

MediaOne Logo

Web Desk

  • Published:

    13 April 2022 12:47 AM GMT

കോടഞ്ചേരിയിൽ ഇന്ന് സി.പി.എം വിശദീകരണ യോഗം; ജോർജ് എം തോമസിനെ തള്ളി ഡിവൈഎഫ്‌ഐ
X

കോഴിക്കോട് കോടഞ്ചേരിയിൽ മിശ്രവിവാഹത്തിൽ സി.പി.എം നേതാവ് ജോർജ് എം തോമസിനെ തള്ളി ഡി.വൈ.എഫ്‌.ഐ. ലവ് ജിഹാദ് നിർമിത കള്ളമെന്ന് സംസ്ഥാന നേതൃത്വം. മിശ്രവിവാഹിതരായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം ഷിജിനും ജോയ്‌സ്‌നക്കും പിന്തുണക്കുമെന്നും ഡിവൈഎഫ്‌ഐയുടെ പറഞ്ഞു. അതേ സമയം ഷിജിനെതിരെ നടപടിയുണ്ടാകുമെന്ന് ജോർജ് എം തോമസ് പറഞ്ഞു.

പാർട്ടിക്ക് ദോഷം വരുത്തിയ ഷിജിനെതിരെ നടപടിയെടുക്കേണ്ടിവരുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറിയേറ്റംഗം ജോർജ് എം തോമസ് പറഞ്ഞു. കോടഞ്ചേരിയിൽ ഇന്ന് സി.പി.എം വിശീദകരണ യോഗം വിളിച്ചു. സി.പി.എം ലോക്കൽ കമ്മറ്റിയംഗവും ഡി .വൈ.എഫ്.ഐ നേതാവുമായ ഷിജിൻ പാർട്ടിയെ അറിയിക്കാതെ മിശ്രവിവാഹം നടത്തിയത് തെറ്റാണെന്നും നടപടിയുണ്ടാകുമെന്നും ഉറപ്പിക്കുകയാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എം.എൽ.എ യുമായ ജോർജ് എം തോമസ്.

കോടഞ്ചേരിയിൽ ഇന്ന് സി പി എം സംഘടിപ്പിക്കുന്ന വിശദീകരണ യോഗത്തിന് ലൗജിഹാദ് എന്ന തലക്കെട്ട് നൽകിയതിനെയും ജോർജ് എം തോമസ് ന്യായീകരിച്ചു.

ഷിജിന്റെ മിശ്ര വിവാഹം ക്രിസ്ത്യൻ സമുദായത്തിന്റെ എതിർപ്പിനിടയാക്കിയതാണ് സി .പി.എമ്മിനെ അസ്വസ്ഥപ്പെടുത്തുന്നത്. കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ പള്ളി വികാരിയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടന്നിരുന്നു.


TAGS :

Next Story