Quantcast

പാലക്കാട് പാർട്ടിക്കുള്ളിലെ വിഭാഗീയത അന്വേഷിക്കാൻ സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു

സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, കെ. ജയചന്ദ്രൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ.

MediaOne Logo

Web Desk

  • Published:

    27 Oct 2022 1:16 PM GMT

പാലക്കാട് പാർട്ടിക്കുള്ളിലെ വിഭാഗീയത അന്വേഷിക്കാൻ സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു
X

പാലക്കാട്: പാർട്ടിക്കുള്ളിലെ വിഭാഗീയത അന്വേഷിക്കാൻ സിപിഎം രണ്ടംഗ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ ആനാവൂർ നാഗപ്പൻ, കെ. ജയചന്ദ്രൻ എന്നിവരാണ് കമ്മീഷൻ അംഗങ്ങൾ. ജില്ലാ സമ്മേളനത്തിന് മുമ്പും ശേഷവുമുണ്ടായ വിഭാഗീയ നീക്കങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വിഭാഗീയതക്കെതിരെ കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. ചില ജില്ലാ നേതാക്കൾ തന്നെ വിഭാഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന ആരോപണവുമുണ്ട്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണത്തിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളെ നിയോഗിച്ചിരിക്കുന്നത്.

TAGS :

Next Story