Quantcast

പി.വി അൻവറിനെതിരെ പ്രചാരണം ശക്തമാക്കാൻ സിപിഎം തീരുമാനം

ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളിൽ അൻവറിനെതിരെ നേതാക്കൾ സംസാരിക്കും.

MediaOne Logo

Web Desk

  • Published:

    5 Oct 2024 9:50 AM GMT

After the serious allegations against Kerala CM Pinarayi Vijayan, CPM to take strict action against PV Anvar MLA, PV Anvar controversy, MV Govindan,
X

തിരുവനന്തപുരം: പി.വി അൻവറിനെതിരെ കൂടുതൽ ശക്തമായ പ്രചാരണം നടത്താൻ സിപിഎം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. ലോക്കൽ സമ്മേളനം മുതലുള്ള പൊതുസമ്മേളനങ്ങളിൽ അൻവറിനെതിരെ നേതാക്കൾ സംസാരിക്കും. സംസ്ഥാന കമ്മിറ്റി അംഗീകരിച്ച രേഖയിലെ വിവരങ്ങൾ പൊതുസമ്മേളനങ്ങളിലെ പ്രസംഗങ്ങളിൽ ഉൾപ്പെടുത്താനും തീരുമാനിച്ചു.

അൻവർ നടത്തുന്ന പൊതുപരിപാടികളിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കുന്നില്ല എന്നാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ കഴിഞ്ഞ ദിവസം. എങ്കിലും അൻവറിന്റെ പരിപാടിയിലെ വലിയ ആൾക്കൂട്ടം സിപിഎം നേതൃത്വം ഗൗരവമായാണ് കാണുന്നത്. പാർട്ടി സമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനങ്ങളിൽ പ്രധാനപ്പെട്ട നേതാക്കൾ പങ്കെടുക്കും. അൻവറുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇവർ നിലപാട് വിശദീകരിക്കും. അൻവർ ഉന്നയിക്കുന്ന വിഷയങ്ങൾ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് സിപിഎം തീരുമാനം.

TAGS :

Next Story