ആർഎസ്എസിന് വേണ്ടി സിപിഎം ഇന്ത്യൻ ഫാഷിസത്തെ മിനിമൈസ് ചെയ്തിരിക്കുന്നു; ഹമീദ് വാണിയമ്പലം
'ഫാഷിസ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ഫാഷിസം തന്നെ ഇല്ലെന്ന് പറയലാണ് ഏറ്റവും നല്ല വഴി എന്ന് സിപിഎം മനസ്സിലാക്കിയിരിക്കുന്നു'

കോഴിക്കോട്: ആർഎസ്എസിന് വേണ്ടി സിപിഎം ഇന്ത്യൻ ഫാഷിസത്തെ മിനിമൈസ് ചെയ്തിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. ഫാഷിസ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ഫാഷിസം തന്നെ ഇല്ലെന്ന് പറയലാണ് ഏറ്റവും നല്ല വഴിയെന്ന് സിപിഎം മനസ്സിലാക്കിയെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.
വംശഹത്യ സ്വഭാവത്തെ നിഷേധിക്കാൻ ആർഎസ്എസിൻ്റെ ജനോസൈഡ് ടൂളായ 'യൂഫെമിസം' ആണ് സിപിഎം ഉപയോഗിച്ചത്. അഥവാ ഏകപക്ഷീയമായ വംശഹത്യയെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷം എന്ന് ലഘൂകരിക്കുന്ന പദ്ധതിയാണ്. ഹിന്ദുത്വ - കോർപ്പറേറ്റ് സ്വേഛാധിപത്യം നവഫാഷിസത്തിലേക്ക് പോകും എന്നത് മാത്രമാണത്രെ നിലവിലുള്ള മോഡി സർക്കാറിനെ കുറിച്ചുള്ള സിപിഎം ആശങ്കയെന്ന് ഹമീദ് വാണിയമ്പലം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിന്റെ പൂർണരൂപം:
ആർ.എസ്.എസിന് വേണ്ടി സി.പി.എം ഇന്ത്യൻ ഫാഷിസത്തെ മിനിമൈസ് ചെയ്തിരിക്കുന്നു. ഇന്ത്യയിൽ ഫാഷിസം ഇല്ല എന്നാണ് സിപിഎം പറഞ്ഞിരിക്കുന്നത്. മോദിയുടേത് ഫാഷിസ്റ്റ് സർക്കാറല്ല; ഉള്ളത് നവ ഫാഷിസ്റ്റ് പ്രവണത മാത്രം എന്ന് കരടു രാഷ്ട്രീയ പ്രമേയത്തിൽ സി.പി.എം വ്യക്തത വരുത്തിയിരിക്കുന്നു. ഫാഷിസ വിരുദ്ധ പോരാട്ടത്തെ ദുർബലപ്പെടുത്താൻ ഫാഷിസം തന്നെ ഇല്ലെന്ന് പറയലാണ് ഏറ്റവും നല്ല വഴി എന്ന് സിപിഎം മനസ്സിലാക്കിയിരിക്കുന്നു. വംശഹത്യ സ്വഭാവത്തെ നിഷേധിക്കാൻ RSS ൻ്റെ ജനോസൈഡ് ടൂളായ "യൂഫെമിസം" ആണ് സി.പി.എം ഉപയോഗിച്ചത്. അഥവാ ഏകപക്ഷീയമായ വംശഹത്യയെ ഇരു വിഭാഗങ്ങൾ തമ്മിലുള്ള വർഗീയ സംഘർഷം എന്ന് ലഘൂകരിക്കുന്ന പദ്ധതി. ഹിന്ദുത്വ - കോർപ്പറേറ്റ് ' സ്വേഛാധിപത്യം നവഫാഷിസത്തിലേക്ക് പോകും എന്നത് മാത്രമാണത്രെ നിലവിലുള്ള മോഡി സർക്കാറിനെ കുറിച്ച സി.പി.എം ആശങ്ക. അതുകൊണ്ട് രാഷ്ട്രീയ ഫാഷിസത്തെ മാത്രം നേരിടാം. അപ്പോൾ" ഹിന്ദുത്വ" എന്തായിരിക്കും. ക്ലാസിക്കൽ ഫാഷിസവും നവ ഫാഷിസവും സാംസ്കാരിക ഫാഷിസവും എന്തായിരിക്കണം. ഇന്ത്യയിൽ ഫാഷിസം ഇല്ലെന്ന് സ്ഥാപിക്കാൻ സി.പി.എം കിണഞ്ഞു ശ്രമിക്കുന്നത് എന്തിനായിരിക്കും.
Adjust Story Font
16