Quantcast

‘മെക് 7നെ എതിർക്കേണ്ട കാര്യം സിപിഎമ്മിനില്ല’; നിലപാട്​ മയപ്പെടുത്തി പി. മോഹനൻ

‘ജമാഅത്തെ ഇസ്​ലാമി, എസ്​ഡിപിഐ, സംഘ്​ പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നു’

MediaOne Logo

Web Desk

  • Published:

    15 Dec 2024 7:03 AM GMT

‘മെക് 7നെ എതിർക്കേണ്ട കാര്യം സിപിഎമ്മിനില്ല’; നിലപാട്​ മയപ്പെടുത്തി പി. മോഹനൻ
X

കോഴിക്കോട്​: വ്യായാമ കൂട്ടായ്​മയായ മെക്​ 7നെ എതിർക്കേണ്ട കാര്യം തങ്ങൾക്കില്ലെന്ന്​ സിപിഎം കോഴിക്കോട്​ ജില്ലാ സെക്രട്ടറി പി. മോഹനൻ. മെക്​ 7നെക്കുറിച്ച്​ ഒന്നും പറഞ്ഞിട്ടില്ല. പൊതുയിടങ്ങളില്‍ മതരാഷ്​ട്ര വാദികൾ നുഴഞ്ഞുകയറുമെന്ന ആശങ്ക പങ്കുവെക്കുകയാണ്​ ചെയ്​തതെന്നും അദ്ദേഹം പറഞ്ഞു.

അപൂർവമായി ചിലയിടങ്ങളിൽ ജമാഅത്തെ ഇസ്​ലാമി, എസ്​ഡിപിഐ, സംഘ്​ പരിവാർ തുടങ്ങിയ സംഘടനകൾ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകൾ നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട്​. ഇതിനെതിരെ ജാഗ്രത പുലർത്തണം.

ഒരു മതത്തെയും കുറിച്ച്​ പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകൾക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകൾ നല്ലതാണെന്നും പി. മോഹനൻ പറഞ്ഞു.

TAGS :

Next Story