കരുവന്നൂർ ബാങ്കിൽ സിപിഎമ്മിന് രണ്ട് അക്കൗണ്ടുകളെന്ന് ഇഡി; ബിനാമി ലോണുകളുടെ കമ്മിഷൻ അക്കൗണ്ടിൽ
തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചു

കൊച്ചി: കരുവന്നൂർ ബാങ്കിലെ സിപിഎം അക്കൗണ്ടുകളിലേക്ക് ബിനാമി ലോണുകളുടെ കമ്മീഷൻ തുക എത്തിയെന്ന് ഇ ഡി. തട്ടിപ്പ് പുറത്തായതിന് പിന്നാലെ ഈ അക്കൗണ്ടുകളിൽ നിന്ന് തുക പിൻവലിച്ചു. ലോക്കൽ കമ്മിറ്റിയുടെ പേരിലാണ് അക്കൗണ്ടുകളുള്ളത്.
പാർട്ടി അക്കൗണ്ട് വിവരങ്ങൾ സംസ്ഥാന സെക്രട്ടറിയോട് ചോദിക്കണം എന്ന് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇഡിക്ക് മൊഴി നൽകി. കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ എം എം വർഗീസിനെ ചൊവ്വാഴ്ച വീണ്ടും ചോദ്യം ചെയ്യും.
Next Story
Adjust Story Font
16