സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിന് നാളെ തുടക്കം: എസ്.രാജേന്ദ്രൻ വിഷയം പ്രധാന ചർച്ചയാകും
കൊടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും
സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തിന് നാളെ തുടക്കമാകും. മൂന്ന് ദിവസങ്ങളിലായി കുമളിയിൽ നടക്കുന്ന സമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ പങ്കെടുക്കും. ജനുവരി മൂന്ന്,നാല്, അഞ്ച് തീയതികളിലാണ് ജില്ലാ സമ്മേളനം നടക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ പ്രതിനിധി സമ്മേളനത്തിൽ 196 പേർ മാത്രമാകും പങ്കെടുക്കുക. താരതമ്യേന സംഘടനാ പ്രശ്‌നങ്ങൾ പ്രധാന ചർച്ചയാകാത്ത സമ്മേളനത്തിൽ ഇക്കുറി എസ്. രാജേന്ദ്രനെതിരായുള്ള അച്ചടക്ക നടപടിയും ജില്ലയിലെ ഭൂമി പ്രശ്‌നങ്ങളും, മുല്ലപ്പെരിയാർ വിഷയവും ചർച്ചയാകും.
സി. പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ, വിവിധ സംസ്ഥാന കമ്മറ്റി അംഗങ്ങൾ എന്നിവർ മൂന്ന് ദിവസവും സമ്മേളനത്തിൽ പങ്കെടുക്കും. മൂന്നിന് രാവിലെ കൊടിയേരി ബാലകൃഷ്ണൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.സമാപന ദിവസമായ അഞ്ചിന് നടക്കുന്ന പൊതു സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്നത്.ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി നേതാക്കൾ പറഞ്ഞു.സി. പി.എം ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ സി.വി.വർഗീസ്, കെ.വി ശശി എന്നിവരുടെ പേരുകളാണ് സജീവ പരിഗണനയിലുള്ളത്.
Adjust Story Font
16