Quantcast

'പൊലീസിന്‍റെ നിലവിട്ട പെരുമാറ്റം'; സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം

എസ് രാജേന്ദ്രൻ വിഷയവും സി.പി.ഐയുടെ നിസ്സഹകരണവും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായി

MediaOne Logo

Web Desk

  • Published:

    4 Jan 2022 12:58 AM GMT

പൊലീസിന്‍റെ നിലവിട്ട പെരുമാറ്റം; സി.പി.എം ഇടുക്കി ജില്ലാ സമ്മേളനത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം
X

സി.പി.എം ഇടുക്കി ജില്ലാസമ്മേളനത്തിൽ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമർശനം. എസ് രാജേന്ദ്രൻ വിഷയവും സി.പി.ഐയുടെ നിസ്സഹകരണവും പ്രതിനിധി സമ്മേളനത്തിൽ ചർച്ചയായി. രണ്ടാം ദിനമായ ഇന്ന് പ്രതിനിധി സമ്മേളനവും തുടർചർച്ചയും നടക്കും.

പലയിടങ്ങളിലും പൊലീസിൻ്റെ നിലവിട്ട പെരുമാറ്റം സർക്കാരിൻ്റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചെന്ന് പ്രധിനിധി സമ്മേളനം വിലയിരുത്തി. ആദ്യന്തര വകുപ്പിൽ അനാവശ്യമായി പാർട്ടി നേതാക്കൾ ഇടപെടരുതെന്ന് മുഖ്യമന്ത്രിയടക്കം പറയുമ്പോൾ ഘടകകക്ഷികളുൾപ്പെടെ പലരും ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കാര്യം നടത്തുന്നതായും ആരോപണമുയർന്നു. ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാത്ത സി.പി.ഐ എൽ.ഡി.എഫ് ക്യാമ്പയിനുകളിലും സജീവമല്ല. റവന്യൂ വകുപ്പിൽ വ്യാപക അഴിമതിയെന്നും പ്രധിനിധി ചർച്ചയിൽ ആരോപണമുണ്ടായി.

ജില്ലാ സമ്മേളനത്തിൽ പങ്കെടുത്ത ഭൂരിഭാഗം ഏരിയാ കമ്മിറ്റികളും എസ്.രാജേന്ദ്രനെതിരെ രംഗത്തുവന്നു. മറ്റു ജില്ലകളിൽ കടുത്ത നടപടികളുണ്ടായിട്ടും എസ് രാജേന്ദ്രനെതിരായുള്ള നടപടി വൈകുന്നതിലും വിമർശനമുണ്ടായി. ജില്ലയിലെ ഭൂപ്രശ്നങ്ങൾ നിയമനിർമ്മാണത്തിലൂടെ പരിഹരിക്കാൻ റവന്യൂ വകുപ്പും സംസ്ഥാന സർക്കാരും തയ്യാറാകണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടാണ് ജില്ലാ സമ്മേളനത്തിൻ്റെ ആദ്യ ദിനം കടന്നു പോയത്.

TAGS :

Next Story