ഏക സിവിൽകോഡ്: മുസ്‌ലിം കോർഡിനേഷന്റെ സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം
ഈ മാസം 26ന് കോഴിക്കോട് ആണ് സെമിനാർ
കോഴിക്കോട്: ഏക സിവിൽകോഡിനെതിരെ മുസ്‌ലിം കോർഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് സി.പി.എമ്മിനും ക്ഷണം. സി.പി.എം അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളെയും മത സംഘടനകളെയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞു. മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം കോർഡിനേഷൻ. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളാണ് കമ്മറ്റിയുടെ ചെയർമാൻ.
ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളിയിൽ സ്ഥാനാർഥിയെ തീരുമാനിക്കേണ്ടത് കോൺഗ്രസ് ആണെന്നും സലാം പറഞ്ഞു. പുതുപ്പള്ളി കോൺഗ്രസിന്റെ സീറ്റാണ്. ആരെ മത്സരിപ്പിച്ചാലും ലീഗ് പിന്തുണക്കും. സി.പി.എമ്മും ബി.ജെ.പിയും മത്സരിക്കരുതെന്ന കെ.പി.സി.സി അധ്യക്ഷന്റെ നിലപാടിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഏക സിവിൽകോഡ് വിഷയത്തിൽ സി.പി.എം സംഘടിപ്പിച്ച സെമിനാറിലേക്ക് ലീഗിന് ക്ഷണമുണ്ടായിരുന്നെങ്കിലും പങ്കെടുത്തിരുന്നില്ല. കോൺഗ്രസിനെ ക്ഷണിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് അന്ന് ലീഗ് സെമിനാറിലേക്കുള്ള ക്ഷണം നിരസിച്ചത്.
Adjust Story Font
16