Quantcast

'ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ സമാന ആശയക്കാരെ ഒപ്പം കൂട്ടും'; എസ്.ആർ.പി

'സംഖ്യത്തിൽ ചേരണോ എന്ന് തീരുമാനമെടുക്കേണ്ടത് കോൺഗ്രസാണ്'

MediaOne Logo

Web Desk

  • Published:

    5 April 2022 8:14 AM GMT

ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ സമാന ആശയക്കാരെ ഒപ്പം കൂട്ടും; എസ്.ആർ.പി
X

കണ്ണൂര്‍: ബിജെപി വിരുദ്ധ വിശാല ഐക്യത്തിൽ ചേരണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണ്. വർഗീയവത്കരണത്തെയും ഉദാരവത്കരണത്തെയും എതിർക്കാൻ അവർ തയ്യാറുണ്ടോ അമിതാധികാര വാഴ്ചയെ എതിർക്കാൻ അവർ തയ്യാറുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടത്. സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്നും എസ്.ആർ.പി മീഡിയവണിനോട് പറഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് സി.പിഎം.

അതേസമയം ഇന്ത്യൻ കോൺഗ്രസിന്റെ മുന്നിൽ നിബന്ധന വയ്ക്കരുതെന്നു എസ്‌ ആർ പി യോട് കെ.പി.സി.സി പ്രസിഡന്‍റ്. കെ. സുധാകരൻ പറഞ്ഞു. സിപിഎമ്മിന് ഏക ആശ്രയം കേരളമാണ്. മറ്റു സംസ്ഥാനങ്ങളിൽ സ്ഥാനാർഥിയെ നിർത്താൻ പോലും സിപിഎമ്മിന് കഴിയുന്നില്ല. ഉറുമ്പ് ആനയോടു നടത്തുന്ന കല്യാണ ആലോചന പോലെയാണ് എസ്‌ ആർ പിയുടെ വാദമെന്നും സുധാകരൻ പറഞ്ഞു.




TAGS :

Next Story