Quantcast

ഉപതെരഞ്ഞെടുപ്പ് പ്രചാരണായുധമൊരുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

കണ്ണൂര്‍ എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Published:

    19 Oct 2024 1:24 AM GMT

CPM Kerala state secretariat meeting to be held today to discuss the by-election campaign
X

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥി ചിത്രം തെളിഞ്ഞതോടെ പ്രചാരണവിഷയങ്ങൾ ചർച്ചചെയ്യാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഓരോ മണ്ഡലങ്ങളിലും ചർച്ചയാക്കേണ്ട വിഷയങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൻ്റെ പരിഗണനയിൽ വരും.

പാലക്കാട് മണ്ഡലത്തിൽ പി. സരിന്റെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ചോദ്യങ്ങൾക്ക് സംസ്ഥാന നേതാക്കൾ തന്നെ മറുപടി നൽകിയേക്കും. സംസ്ഥാനത്തെ പ്രധാന നേതാക്കൾ തന്നെയായിരിക്കും ഉപതെഞ്ഞെടുപ്പുകളിൽ മണ്ഡലങ്ങളുടെ ചുമതല വഹിക്കുക. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെയും മണ്ഡലങ്ങളിലെ പരിപാടികൾ സംബന്ധിച്ച് ധാരണയും ഇന്നത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ ഉണ്ടായേക്കും.

കണ്ണൂരിലെ എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയവും സംസ്ഥാന സെക്രട്ടേറിയറ്റ് ചർച്ച ചെയ്യും.

Summary: CPM Kerala state secretariat meeting to be held today to discuss the by-election campaign

TAGS :

Next Story