സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; പി. മോഹനന് പകരം പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കും
സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. കാലാവധി പൂർത്തിയായ പി. മോഹനന് പകരം പുതിയ സെക്രട്ടറിയെ ഇന്ന് തെരഞ്ഞെടുക്കും. സമാപന സമ്മേളനം വൈകീട്ട് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സംസ്ഥാന കമ്മിറ്റിയംഗവും മുൻ എംഎൽഎയുമായ എ. പ്രദീപ്കുമാർ, ജില്ലാ സെക്രട്ടേറിയേറ്റംഗവും കെഎസ്കെടിയു ജില്ലാ സെക്രട്ടറിയുമായ കെ.കെ ദിനേശേൻ, കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് എന്നിവരെ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കും. ഒരു വനിത സെക്രട്ടറി സ്ഥാനത്തേക്ക് വരണമെന്ന അഭിപ്രായവും പാർട്ടിക്കുള്ളിലുണ്ട്. അങ്ങനെയെങ്കിൽ കെ.കെ ലതികയുടെ പേരായിരിക്കും വരാൻ സാധ്യതയുള്ളത്.
വാർത്ത കാണാം
Next Story
Adjust Story Font
16