Quantcast

‘പാനായിക്കുളം കേസിന് തീവ്രവാദ ബന്ധം, കള്ളപ്പണം ഉപയോഗിച്ചു’; സുപ്രിംകോടതി കുറ്റവിമുക്തരാക്കിയവർക്കെതിരെ സിപിഎം നേതാവ്

രാജ്യവിരുദ്ധ പ്രവർത്തനത്തിന് മലപ്പുറത്തെ പണം ഉപയോഗിച്ചതിന്റെ ​തെളിവുകളുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിക്കുന്നതിനിടയിലാണ് കോടതിവിധിക്കെതിരായ പരാമർശം നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2024-10-01 10:23:35.0

Published:

1 Oct 2024 9:44 AM GMT

‘പാനായിക്കുളം കേസിന് തീവ്രവാദ ബന്ധം, കള്ളപ്പണം ഉപയോഗിച്ചു’; സുപ്രിംകോടതി കുറ്റവിമുക്തരാക്കിയവർക്കെതിരെ സിപിഎം നേതാവ്
X

കോഴിക്കോട്: ഹൈക്കോടതി വെറുതെ വിടുകയും സുപ്രിംകോടതി ശരിവെക്കുകയും ചെയ്ത പാനായിക്കുളം കേസിലെ വിധിക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം നേതാവ് അഡ്വ. അരുൺ കുമാർ. മീഡിയവൺ സെപഷ്യൽ എഡിഷനിലാണ് പാനായിക്കുളം കേസിനെതിരെ അരുൺ ഗുരുതരമായ ആരോപണം ഉന്നയിച്ചത്.

രാജ്യവിരുദ്ധ പ്രവർത്തനത്തിന് മലപ്പുറത്തെ പണം ഉപയോഗിച്ചതിന്റെ ​തെളിവുകളുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തി​നോട് പ്രതികരിക്കുന്നതിനിടയിലാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയവർക്കെതിരെയും കേസിനെതിരെയും അരുൺകുമാർ ആരോപണം ഉന്നയിച്ചത്.

പാനായിക്കുളം കേസിൽ കള്ളപ്പണം ഉപയോഗിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനം നടത്തുകയും ചെയ്തുവെന്നായിരുന്നു അരുൺകുമാറിന്റെ ആരോപണം."അധ്യാപകന്റെ കൈ വെട്ടിയ സംഭവത്തിൽ, പാനായിക്കുളത്തും വാഗമണിലും നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളുടെ ക്യാമ്പ് നടത്തിയതിൽ, പല രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം പൊലീസ് നടത്തിയ അന്വേഷണങ്ങളുടെ ഭാഗമായി നിരവധി കള്ളപ്പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്.

രാജ്യവിരുദ്ധ പ്രവർത്തനം നടത്തപ്പെട്ടിട്ടുണ്ട്. നിരോധിക്കപ്പെട്ട തീവ്രവാദ സംഘടനകളിലേക്ക് ആളുകടെ സെലക്ട് ചെയ്തു കൊണ്ടുപോയി. ‘ഇനിയെന്റെ മകന്റെ മയ്യത്ത് എനിക്ക് കാണേണ്ട' എന്ന് പറഞ്ഞ ഉമ്മമാരുടെ വിലാപങ്ങൾ ഇവിടെയുണ്ട്’ എന്നായിരുന്നു അരുൺകുമാറിന്റെ പരാമർശം. പാനായിക്കുളം കേസിൽ എൻഐഎ കോടതി ശിക്ഷിച്ച പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു. ഈ ഉത്തരവ് പിന്നീട് സുപ്രീംകോടതി ശരിവെക്കുകയും ചെയ്തിരുന്നു.

TAGS :

Next Story