Quantcast

മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച സംഭവം: സിപിഎം നേതാവ് എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സിനെതിരെ കെയു​ഡ​ബ്ല്യു​ജെ

'അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​നു വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍പ്പ​തു​വ​ട്ടം ആ​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ള്‍ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളും പ​രാ​മ​ര്‍ശ​ങ്ങ​ളും ഉ​യ​രു​മ്പോ​ള്‍ അ​രി​ശം​കൊ​ണ്ട് നി​ല​വി​ട്ട് പെ​രു​മാ​റു​ന്ന​ത്.'

MediaOne Logo

Web Desk

  • Updated:

    2024-10-26 00:57:08.0

Published:

25 Oct 2024 3:54 PM GMT

CPM leader NN Krishnadas must apologize for insulting journalists-KUWJ
X

തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ച്ച സംഭവത്തില്‍ സിപിഎം നേതാവ് എന്‍.എന്‍ കൃഷ്ണദാസിനെതിരെ കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂനി​യ​ന്‍. സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​രക്കാ​ത്ത രീ​തി​യി​ല്‍ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​നയാണ് സിപിഎം നേതാവ് നടത്തിയത്. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് കൃഷ്ണദാസ് മാ​പ്പു​പ​റ​യണ​മെ​ന്ന് കെ​യു​ഡ​ബ്ല്യു​ജെ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​പി റെ​ജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും വാര്‍ത്താകുറിപ്പിലൂടെ ആ​വ​ശ്യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍. പാ​ര്‍ട്ടി​ക്കു​ള്ളി​ലും മുന്നണി​ക്കു​ള്ളി​ലും പൊ​ട്ടി​ത്തെ​റി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ല്ലു​ക​ടി​ക​ളു​മു​ണ്ടാ​കു​മ്പോ​ള്‍ സ്വാഭാ​വി​ക​മാ​യും വാ​ര്‍ത്ത​യാ​യി മാ​റും. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​നു വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍പ്പ​തു​വ​ട്ടം ആ​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ള്‍ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളും പ​രാ​മ​ര്‍ശ​ങ്ങ​ളും ഉ​യ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​രി​ശം​കൊ​ണ്ട് നി​ല​വി​ട്ട് പെ​രു​മാ​റു​ന്ന​തെ​ന്നും കെ​യു​ഡ​ബ്ല്യു​ജെ പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി

കെ​യു​ഡ​ബ്ല്യു​ജെ വാര്‍ത്താകുറിപ്പിന്‍റെ പൂര്‍ണരൂപം

മാ​ധ്യ​മപ്ര​വ​ര്‍ത്ത​ക​രെ അ​ധി​ക്ഷേ​പി​ക്കു​ക​യും ത​ട്ടി​ക്ക​യ​റു​ക​യും ചെ​യ്ത സി​പി​എം നേ​താ​വും മു​ന്‍ എം​പി​യു​മാ​യ എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സി​ന്‍റെ ന​ട​പ​ടി അ​ങ്ങേ​യ​റ്റം അ​പ​ല​പ​നീ​യ​മെ​ന്ന് കേ​ര​ള പ​ത്ര​പ്ര​വ​ര്‍ത്ത​ക യൂ​നിയ​ന്‍. സാ​ക്ഷ​ര കേ​ര​ള​ത്തി​നു നി​ര​ക്കാ​ത്ത രീ​തി​യി​ല്‍ മു​തി​ര്‍ന്ന രാ​ഷ്‌​ട്രീ​യ നേ​താ​വ് ന​ട​ത്തി​യ നി​ല​വാ​രം കു​റ​ഞ്ഞ​തും അ​സ​ഭ്യം ക​ല​ര്‍ന്ന​തു​മാ​യ പ്ര​സ്താ​വ​ന​യി​ലും പെ​രു​മാ​റ്റ​ത്തി​ലും യൂ​നി​യ​ന്‍ സം​സ്ഥാ​ന ക​മ്മി​റ്റി ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു. ഹീ​ന​മാ​യ പ്ര​സ്താ​വ​ന പി​ന്‍വ​ലി​ച്ച് മാ​പ്പു​പ​റ​യാ​ന്‍ കൃ​ഷ്ണ​ദാ​സ് ത​യാ​റാ​ക​ണ​മെ​ന്ന് യൂ​നിയ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.പി റെജി​യും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് എ​ട​പ്പാ​ളും ആ​വ​ശ്യ​പ്പെ​ട്ടു.

മു​തി​ര്‍ന്ന നേ​താ​വി​ന് യോ​ജി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മാ​ന്യ​ത​യും സ​ഭ്യ​ത​യും അ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്നു​ണ്ടാ​കാ​തി​രു​ന്ന​ത് അ​ത്യ​ന്തം നി​രാ​ശാ​ജ​ന​ക​മാ​ണ്. ചോ​ദ്യ​ങ്ങ​ള്‍ക്ക് ഉത്ത​രം ന​ല്‍കു​ന്ന​തി​ന് പ​ക​രം അ​ത്യ​ന്തം പ്ര​കോ​പി​ത​നാ​യി, 'ഇ​റ​ച്ചി​ക്ക​ട​യു​ടെ മു​ന്നി​ല്‍ പ​ട്ടിനി​ല്‍ക്കു​ന്ന​തു​പോ​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ പോ​യി നി​ല്‍ക്കു​മെ'​ന്നാ​ണ് അ​ദ്ദേ​ഹം രോ​ഷാ​കു​ല​നാ​യി പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ​യൊ​ന്നും പ​റ​യേ​ണ്ട കാ​ര്യ​മി​ല്ലെ​ന്ന് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ അ​ങ്ങ​നെ ത​ന്നെ പ​റ​യു​മെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹം ആ​വ​ര്‍ത്തി​ച്ച് വ്യ​ക്ത​മാ​ക്കി​യ​ത്. സ്വ​ന്തം പാ​ര്‍ട്ടി​ക്കാ​ര്‍ ത​ന്നെ വി​ല​ക്കി​യി​ട്ടും എ​ന്‍.​എ​ന്‍ കൃ​ഷ്ണ​ദാ​സ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രോ​ട് അ​പ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് രം​ഗ​ത്ത് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ര്‍ത്ത​ക​ള്‍ ഒ​രേ പ്രാ​ധാ​ന്യ​ത്തോ​ടെ കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​രാ​ണ് മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​ര്‍. പാ​ര്‍ട്ടി​ക്കു​ള്ളി​ലും മു​ന്നണി​ക്കു​ള്ളി​ലും പൊ​ട്ടി​ത്തെ​റി​ക​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും ക​ല്ലു​ക​ടി​ക​ളു​മു​ണ്ടാ​കു​മ്പോ​ള്‍ സ്വാഭാ​വി​ക​മാ​യും വാ​ര്‍ത്ത​യാ​യി മാ​റും. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ന് വേ​ണ്ടി​യും സ്വ​ത​ന്ത്ര​മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ന​ത്തി​നു വേ​ണ്ടി​യും നി​ല​കൊ​ള്ളു​ന്നു​വെ​ന്ന് നാ​ഴി​ക​യ്ക്ക് നാ​ല്‍പ്പ​തു​വ​ട്ടം ആ​വ​ര്‍ത്തി​ക്കു​ന്ന​വ​രാ​ണ് ത​ങ്ങ​ള്‍ക്കെ​തി​രെ ചോ​ദ്യ​ങ്ങ​ളും പ​രാ​മ​ര്‍ശ​ങ്ങ​ളും ഉ​യ​രു​മ്പോ​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​രി​ശം​കൊ​ണ്ട് നി​ല​വി​ട്ട് പെ​രു​മാ​റു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

Summary: CPM leader NN Krishnadas must apologize for insulting journalists-KUWJ

TAGS :

Next Story