കരുവന്നൂർ കള്ളപ്പണ ഇടപാട്; സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം
ബാങ്കിലെ മുൻ അക്കൗണ്ടൻ്റ് സി.കെ ജിൽസിനും ജാമ്യം ലഭിച്ചു
എറണാകുളം: കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സിപിഎം നേതാവ് പി.ആർ അരവിന്ദാക്ഷന് ജാമ്യം ലഭിച്ചു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. ബാങ്കിലെ മുൻ അക്കൗണ്ടൻ്റ് സി.കെ ജിൽസിനും ജാമ്യം ലഭിച്ചു.
ജാമ്യം നിഷേധിക്കാൻ കൃത്യമായ കാരണങ്ങളിലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടുന്നത്. ഇരുവർക്കുമെതിരെ മുൻപ് സമാനമായ കേസുകളില്ലെന്നതും കോടതി പരിഗണിച്ചിട്ടുണ്ട്. ഉപാധികളോടെയാണ് ജാമ്യം.
കള്ളപ്പണ ഇടപാടുകേസിൽ അരവിന്ദാക്ഷന് കൃത്യമായ പങ്കുണ്ടെന്നാണ് ഇഡി കോടതിയിൽ വാദിച്ചത്. ഒരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്ന നിലപാടിലായിരുന്നു ഇഡി തുടക്കം മുതൽ വാദിച്ചത്.
Next Story
Adjust Story Font
16