മുതിർന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു
അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു. സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാൻ്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡി. കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച ഉച്ചയോടെ പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാലിന് തൈക്കാട് ശാന്തികവാടശാന്തികവാടത്തിൽ സംസ്കാരം.
Next Story
Adjust Story Font
16