Quantcast

'രാഷ്ട്രീയ സംഘർഷങ്ങളിൽ സഹായിക്കാത്തതിലെ വിരോധം കൊലയിലേക്കു നയിച്ചു'; സത്യനാഥന്‍ വധത്തില്‍ പ്രതിയുടെ മൊഴി

കൊലപാതകത്തിൽ കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2024-02-24 06:34:08.0

Published:

24 Feb 2024 3:56 AM GMT

CPM leader murder, PV Sathyanathan murder, Koyilandi CPM leader murder
X

കസ്റ്റഡിയിലുള്ള അഭിലാഷ്, സംഭവ സ്ഥലത്ത് പൊലീസ് പരിശോധിക്കുന്നു, ഇന്‍സെറ്റില്‍ കൊല്ലപ്പെട്ട സത്യനാഥ്

കോഴിക്കോട്: കൊയിലാണ്ടിയിൽ സി.പി.എം നേതാവ് സത്യനാഥന്റെ കൊലപാതകത്തിനു പിന്നിൽ രാഷ്ട്രീയ സംഘർഷങ്ങളിൽ സഹായിക്കാത്തതിലെ വിരോധമാണെന്നു മൊഴി. സഹായിക്കുന്നതിനു പകരം നിരന്തരം കുറ്റപ്പെടുത്തിയെന്നും പ്രതി അഭിലാഷ് അന്വേഷണ സംഘത്തിനു മൊഴിനൽകി. കോഴിക്കോട് റൂറൽ എസ്.പിയുടെ നേതൃത്വത്തിൽ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

സത്യനാഥനെ കൊല്ലാൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മൂർച്ചയുള്ള കറുത്ത പിടിയുള്ള കത്തിയാണ് ക്ഷേത്രത്തിന് തൊട്ടടുത്ത പറമ്പിൽനിന്ന് കണ്ടെത്തിയത്. പേരാമ്പ്ര, വടകര ഡിവൈ.എസ്.പിമാരടക്കം 14 പേരാണ് റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലുള്ളത്.

വ്യാഴാഴ്ച രാത്രി 10നാണ് സി.പി.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറി പുളിയോറ വയലിൽ സത്യനാഥൻ കൊല്ലപ്പെട്ടത്. മുത്താമ്പി ചെറിയപുറം ക്ഷേത്രത്തിന് സമീപത്തായിരുന്നു സംഭവം. പെരുവട്ടൂരിലെ ചെറിയപ്പുറം ക്ഷേത്രത്തിൽ ഗാനമേള നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. ശരീരത്തിൽ നാലിലധികം സ്ഥലത്ത് വെട്ടേറ്റ മുറിവുകളുണ്ടായിരുന്നു. സംഭവത്തിനു പിന്നാലെ പ്രതി പിടിയിലാകുകയും ചെയ്തിരുന്നു. ഇന്നലെ ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

Summary: Accused admits that the animosity of not helping in political conflicts led to the murder of CPM leader Satyanathan in Koyilandy

TAGS :

Next Story