Quantcast

ഗോവ ഗവർണറുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ചു കയറ്റി; സി.പി.എം നേതാവിന്‍റെ മകനെതിരെ അന്വേഷണത്തിന് ആവശ്യം

സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകൻ ജൂലിയസ് നികിതാസിനെ പൊലീസ് 1,000 രൂപ പിഴ ഈടാക്കി വിട്ടയച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2024-02-06 08:18:43.0

Published:

6 Feb 2024 6:31 AM GMT

The office will demand an inquiry against Julius Nikitas
X

കോഴിക്കോട്: ഗോവ ഗവർണർ പി.എസ് ശ്രീധരൻപിള്ളയുടെ വാഹനവ്യൂഹത്തിലേക്ക് കാറോടിച്ച് കയറ്റിയ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടുമെന്ന് ഓഫിസ്. പ്രതിയും സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ മകനുമായ ജൂലിയസ് നികിതാസിനെ പൊലീസ് പിഴ ഈടാക്കി വിട്ടയച്ചിരുന്നു.

കഴിഞ്ഞ ഞായറാഴ്ചയാണ് ശ്രീധരൻപിള്ള കോഴിക്കോട്ട് ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഇസെഡ് കാറ്റഗറി സുരക്ഷയുടെ ഗവർണറുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ എതിർദിശയിൽനിന്നു വാഹനം കയറ്റിയെന്നാണ് കേസ്. സംഭവദിവസം തന്നെ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് നിയമലംഘനത്തിന് 1,000 രൂപ പിഴ ഈടാക്കി വിട്ടയയ്ക്കുകയായിരുന്നു.

എന്നാൽ, സി.പി.എം ജില്ലാ നേതാവിന്റെ മകനായതിനാൽ കേസെടുക്കാതെ വിട്ടയയ്ക്കുകയാണുണ്ടായതെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ശ്രീധരൻപിള്ളയോ ഗോവ ഗവർണറുടെ ഓഫിസോ സംഭവത്തിൽ ഇതുവരെ പരാതി നൽകിയിട്ടില്ല. എന്നാൽ, അന്വേഷണം ആവശ്യപ്പെടുമെന്നാണ് ഓഫിസ് അറിയിച്ചത്.

Summary: The office will demand an inquiry against Julius Nikitas, son of CPM Kozhikode District Secretary P Mohanan Master, accused of driving into Goa Governor PS Sreedharan Pillai's motorcade.

TAGS :

Next Story