Quantcast

ഗവർണർ-സര്‍ക്കാര്‍ പോരില്‍ യു.ഡി.എഫിലെ ഭിന്നത മുതലെടുക്കാൻ സി.പി.എം; നേതൃയോഗങ്ങള്‍ ഇന്നു മുതല്‍

മൂന്നു ദിവസം നടക്കുന്ന സി.പി.എം നേതൃയോഗങ്ങളിൽ യു.ഡി.എഫിലെ ഭിന്നതയും ഫലസ്തീൻ വിഷയവും വിശദമായി ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Published:

    3 Nov 2023 1:24 AM GMT

CPM, UDFsplit, CPMmeeting
X

എ.കെ.ജി സെന്‍റര്‍

തിരുവനന്തപുരം: ഗവർണർക്കെതിരായി സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നാലെ യു.ഡി.എഫിലുണ്ടായ ഭിന്നത മുതലെടുക്കാൻ സി.പി.എം. ഇന്ന് മുതൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സി.പി.എം നേതൃയോഗങ്ങളിൽ യു.ഡി.എഫിലെ ഭിന്നതയും ഫലസ്തീൻ വിഷയവും വിശദമായി ചർച്ച ചെയ്യും. ഫലസ്തീൻ വിഷയത്തിൽ ലീഗിൽ നിന്ന് ലഭിച്ച പിന്തുണ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. കേരളീയത്തിന് പിന്നാലെ നടക്കുന്ന നവകേരള സദസ് വലിയ ജനകീയ പരിപാടിയാക്കി മാറ്റാനുള്ള ആലോചനയും മൂന്ന് ദിവസത്തെ നേതൃയോഗങ്ങളിലുണ്ടാകും.

രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തെ രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ സർക്കാരിനെതിരെ ജനവിരുദ്ധ വികാരമുണ്ടെന്ന വിലയിരുത്തലുണ്ടായിരുന്നു. പരാജയപ്പെട്ടത് യു.ഡി.എഫ് ഉറച്ച മണ്ഡലങ്ങളിലാണെങ്കിലും ഭരണവിരുദ്ധ വികാരത്തെ അതിൽ പ്രതിഫലിപ്പിക്കുന്നുണ്ടെന്ന വിലയിരുത്തൽ സി.പി.എമ്മിലുണ്ട്. തുടർന്നാണ് കേരളീയം പരിപാടിയും മന്ത്രിമാരുടെ കേരളപര്യടനവും സി.പി.എം തന്നെ ആലോചിച്ച് തീരുമാനിച്ചത്. കേരളീയത്തിലൂടെ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ആഘോഷ പരിപാടികൾക്കാണ് സർക്കാർ നേതൃത്വം നൽകുന്നത്. ഇതിന് പിന്നാലെ നവകേരള സദസും വമ്പൻ പരിപാടിയാക്കി മാറ്റാൻ സി.പി.എം തന്നെ നേതൃത്വം നൽകുന്നുണ്ട്.

ഇതിനിടയിലാണ് പ്രതിപക്ഷത്തിന്‍റെ ധൂർത്ത് ആരോപണവും ഫലസ്തീൻ വിഷയവും ഗവർണർക്കെതിരെ കോടതിയെ സമീപിച്ച സർക്കാർ നിലപാടുമെല്ലാം ചർച്ച ചെയ്യപ്പെടുന്നത്. പ്രതിപക്ഷത്തിന്റെ ധൂർത്താരോപണത്തിന് ഇപ്പോൾ ചെറിയ മറുപടി പറഞ്ഞിട്ട് കേരളീയത്തിന് പിന്നാലെ മുഖ്യമന്ത്രി തന്നെ മറുപടി നൽകാനാണ് തീരുമാനം. പ്രതിപക്ഷ ആരോപണങ്ങൾ പ്രതിരോധിക്കാനുള്ള ചർച്ചകൾ സംസ്ഥാന നേതൃയോഗങ്ങളിൽ ഉണ്ടായേക്കും. ഗവർണർക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതിന് പിന്നാലെ യു.ഡി.എഫിലുണ്ടായ ഭിന്നത എങ്ങനെ മുതലെടുക്കുമെന്നുള്ളതായിരിക്കും സി.പി.എം നേതൃയോഗങ്ങളിലെ രാഷ്ട്രീയ ചർച്ചയിൽ പ്രധാനപ്പെട്ടത്.

സി.പി.എമ്മുമായി ഒരുതരത്തിലും ഇതുവരെ സന്ധിചെയ്യാത്ത ലീഗ് നേതാക്കളാണ് സർക്കാരിന്‍റെയും പാർട്ടിയുടെയും നിലപാടുകളെ പിന്തുണച്ചു രംഗത്തുവന്നത്. ഇതെങ്ങനെ രാഷ്ട്രീയമായി മുതലെടുക്കാമെന്ന ആലോചന പാർട്ടി നേതൃത്വത്തിലുണ്ട്. ബി.ജെ.പി വിരുദ്ധ വിഷയങ്ങളിലുള്ള പാർട്ടി നിലപാട്, ലീഗുമായുള്ള അകലം കുറയ്ക്കാൻ സഹായിക്കുന്നുവെന്നാണ് സി.പി.എം വിലയിരുത്തൽ.

ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗ് വന്നാൽ, കാലങ്ങളായി ഉണ്ടായിരുന്നുവെന്നു വിലയിരുത്തപ്പെടുന്ന അകലം അടുപ്പമായി മാറ്റാൻ കഴിയുമെന്നാണ് സി.പി.എം കണക്കുകൂട്ടുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിലും തുടർന്നുള്ള രണ്ട് ദിവസം നടക്കുന്ന സംസ്ഥാന കമ്മിറ്റിയിലും കേന്ദ്രകമ്മിറ്റി റിപ്പോർട്ടിങ്ങാണ് പ്രധാന അജണ്ട.

Summary: After approaching the Supreme Court against the Kerala Governor Arif Mohammad Khan, the CPM looks to take advantage of the split in the UDF.

TAGS :

Next Story