സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു
മലപ്പുറം: സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഇന്ന് സമാപിക്കും. പൊതുസമ്മേളനം വൈകിട്ട് 5:30ന് താനൂർ ചീരാൻ കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ജില്ലാ കമ്മിറ്റി അംഗങ്ങളെയും സംസ്ഥാന സമ്മേളനത്തിനുള്ള പ്രതിനിധികളെയും ഇന്ന് തെരഞ്ഞെടുക്കും.
ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇ.എൻ മോഹൻ ദാസ് തുടരുമോ എന്നത് പ്രധാനമാണ്. വൈകിട്ട് നാലിന് താനൂർ ഹാർബർ പരിസരത്തു നിന്ന് റെഡ് വളണ്ടിയർ മാർച്ചും പഴയ ബസ്റ്റാന്റിൽ നിന്ന് പ്രകടനവും തുടങ്ങും. രണ്ട് ദിവസങ്ങളിലായി നടന്ന പൊതുചർച്ചയിൽ പൊലീസിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.
അതേസമയം സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് കൊടി ഉയർന്നു. രാവിലെ 10ന് പാർട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഇപിയുടെ പേരിലുളള പുസ്തക വിവാദം, മുഖ്യമന്ത്രിയ്ക്കും പാർട്ടി സെക്രട്ടറിക്കും എതിരായ വിമർശനങ്ങൾ, കേരളാ കോൺഗ്രസിൻ്റെ മുന്നണിമാറ്റ അഭ്യൂഹം തുടങ്ങിയ വിഷയങ്ങൾ സമ്മേളനത്തിൽ ചൂടേറിയ ചർച്ചകൾക്ക് വഴി വെക്കും.
കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയിലേക്ക് നടന്ന മത്സരവും പാലായിൽ മത്സരത്തിലേക്ക് നീങ്ങിയ സാഹചര്യവും ജില്ലാ നേതൃത്വത്തിന് പ്രതിനിധികളെ ബോധ്യപ്പെടുത്തേണ്ടിവരും. ആദ്യം ടേം പൂർത്തിയാക്കിയ ജില്ലാ സെക്രട്ടറി എ.വി റസ്സൽ സെക്രട്ടറി സ്ഥാനത്ത് തുടരും. ഞായറാഴ്ച നടക്കുന്ന പൊതു സമ്മളേനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
Adjust Story Font
16