'മെക് 7 വർഗീയ പ്രവർത്തനത്തിന്റെ ഉപകരണമാണെന്ന് പാർട്ടി പറഞ്ഞിട്ടില്ല'-പി. മോഹനനെ തള്ളി എം.വി ഗോവിന്ദൻ
എ. വിജയരാഘവന്റെ 'അമ്മായിയമ്മ' പരാമർശം ആലങ്കാരിക പ്രയോഗമാണെന്നും അതിനെ പ്രത്യശാസ്ത്ര പ്രശ്‌നമായി കാണേണ്ടെന്നും ഗോവിന്ദൻ

തിരുവനന്തപുരം: 'മെക് 7' വിവാദത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ തള്ളി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. 'മെക് 7' വർഗീയവാദ പ്രവർത്തനത്തിന്റെ ഉപകരണമാണെന്ന് പാർട്ടി പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വഞ്ചിയൂരിൽ നടുറോഡിൽ നടന്ന സിപിഎം സമ്മേളനത്തിൽ എ. വിജയരാഘവൻ നടത്തിയ 'അമ്മായിയമ്മ' പരാമർശം ആലങ്കാരിക പ്രയോഗമാണെന്നും അതിനെ പ്രത്യശാസ്ത്ര പ്രശ്‌നമായി കാണേണ്ടെന്നും ഗോവിന്ദൻ പ്രതികരിച്ചു.
ഏതെങ്കിലും ആളുകൾ കായികമായ പരിശീലനം നടത്തുന്നതിനെയൊന്നും പാർട്ടി തെറ്റായി കാണുന്നില്ല. ഇതാണ് പാർട്ടി നിലിപാട്. 'മെക് 7' വിഷയത്തിൽ താൻ ഉദ്ദേശിച്ച കാര്യം എന്താണെന്ന് മോഹനൻ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.
അജിത് കുമാറിന്റെ ഡിജിപി സ്ഥാനക്കയറ്റത്തിൽ ബിനോയ് വിശ്വം പറഞ്ഞതിനോട് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐയുടെ നിലപാടാണ് ബിനോയ് വിശ്വം പറഞ്ഞത്. സിപിഎം നിലപാട് ആലോചിച്ച് പറയും. ഇക്കാര്യങ്ങൾ ഇപ്പോൾ പാർട്ടി ചർച്ച ചെയ്തിട്ടില്ല. രണ്ടു പാർട്ടിക്ക് രണ്ട് അഭിപ്രായം ഉണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.
Summary: 'CPM has not said that MEC 7 has communal intention': MV Govindan rejects P. Mohanan
Adjust Story Font
16