മുണ്ടക്കൈ ദുരന്തം: സി.പി.എം എം.പിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും
മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സി.പി.എം അംഗങ്ങൾ സംഭാവന ചെയ്യുക.
ന്യൂഡൽഹി: മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സി.പി.എം എം.പിമാർ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. മാസ ശമ്പളമായ ഓരോ ലക്ഷം രൂപ വീതം എട്ട് ലക്ഷം രൂപയാണ് സി.പി.എം അംഗങ്ങൾ സംഭാവന ചെയ്യുക.
കെ. രാധാകൃഷ്ണൻ, ബികാഷ് രഞ്ചൻ ഭട്ടാചാര്യ, ജോൺ ബ്രിട്ടാസ്, അംറാ റാം, വി. ശിവദാസൻ, എ.എ റഹീം, സു വെങ്കിടേശൻ, ആർ. സച്ചിദാനന്ദം എന്നിവരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക. എം.പിമാരുടെ തദ്ദേശ വികസന ഫണ്ടിൽനിന്ന് മാർഗരേഖ പ്രകാരം പുനർനിർമാണ് പദ്ധതികൾക്ക് സഹായം നൽകുമെന്നും എം.പിമാർ അറിയിച്ചു.
Next Story
Adjust Story Font
16