സിപിഎം ഓഫീസ് ആക്രമണം: നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ബിജെപിയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ മീഡിയാ വണ്ണിന് ലഭിച്ചു. അക്രമികളുടെ മുഖം തിരിച്ചറിയുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പൊലീസാണ് ഈ ദൃശ്യങ്ങൾ ശേഖരിച്ചത്. അക്രമികൾ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് തിരിച്ചറിഞ്ഞു. അതിനാൽ പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നാണ് പൊലീസ് നൽകുന്ന വിവരം.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ സിപിഎമ്മിന്റെ വിവിധ ഓഫീസുകളിൽ ഇത്തരത്തിൽ ആക്രമണങ്ങൾ ഉണ്ടായെന്നും വലിയൊരു ഗൂഢാലോചനയുടെ ഭാഗമാണിതെന്നുമാണ് സിപിഎം നേതാക്കൾ പറയുന്നത്. ബിജെപിയാണ് ഇതിന് പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Next Story
Adjust Story Font
16