Quantcast

'ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം'; സീതാറാം യെച്ചൂരി

കെ.റെയിൽ കേന്ദ്രാനുമതിക്കായി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Updated:

    2022-04-06 09:14:53.0

Published:

6 April 2022 6:32 AM GMT

ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം; സീതാറാം യെച്ചൂരി
X

കണ്ണൂർ: സി.പി.എം 23ാം പാർട്ടികോൺഗ്രസിന് കണ്ണൂരിൽ കൊടിയുയർന്നു. പി.ബി.അംഗം എസ് രാമചന്ദ്രൻ പിള്ളയാണ് പതാക ഉയർത്തിയത്. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പാർട്ടികോൺഗ്രസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പറഞ്ഞു. 'ഇന്ത്യയുടെ ഫെഡറലിസത്തെ തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ബി.ജെ.പിയെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്തണം. തെരഞ്ഞെടുപ്പുകളിലൂടെ മാത്രം അതിനു കഴിയില്ല. അതിനുള്ള മാർഗങ്ങൾ പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യും. ഇതിനായി ഇടത് മതേതര ശക്തികൾ യോജിക്കണമെന്നും പാർട്ടി ശക്തിപ്പെടുത്തുന്നതിനൊപ്പം വിശാല മതേതര ബദലും ശക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. യുക്രൈൻ യുദ്ധത്തെയും യെച്ചൂരി പരാമർശിച്ചു. റഷ്യക്കെതിരായി യു.എന്നിൽ വരുന്ന പ്രമേയങ്ങളെ ഇന്ത്യ തുടർച്ചയായി എതിർക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിനെയും യെച്ചൂരി അഭിനന്ദിച്ചു.കോവിഡ് കാലത്തെ കേരള സർക്കാരിന്റെ പ്രവർത്തനം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ.റെയിൽ പദ്ധതി തടസപ്പെടുത്താൻ പ്രതിപക്ഷം ശ്രമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പദ്ധതിക്കായി കേന്ദ്ര അനുമതി ലഭ്യമാക്കാൻ ശ്രമം തുടരുകയാണെന്നും പദ്ധതി നടപ്പാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.812 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. കേരളത്തില്‍ നിന്നാണ് ഏറ്റവും അധികം പ്രതിനിധികള്‍ പങ്കെടുക്കുന്നത്. 175 പേരാണ് കേരളത്തില്‍ നിന്ന് പങ്കെടുക്കുന്നത്. ബംഗാളില്‍ നിന്ന് 160 പ്രതിനിധികളും ത്രിപുരയില്‍ നിന്ന് 40 പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്.വൈകിട്ട് നാല് മണിക്ക് കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കും.


TAGS :

Next Story