Quantcast

കോടിയേരി ബാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് പി.ബി

നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നതിൽ സംസ്ഥാനങ്ങളോട് തീരുമാനമെടുക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ നിർദേശം

MediaOne Logo

Web Desk

  • Updated:

    14 Nov 2021 12:48 PM

Published:

14 Nov 2021 11:43 AM

കോടിയേരി ബാലകൃഷ്ണനെ തിരിച്ചുകൊണ്ടുവരുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് പി.ബി
X

നിയമസഭ തെരഞ്ഞെടുപ്പിൽ സഖ്യമുണ്ടാക്കുന്നതിൽ സംസ്ഥാനങ്ങളോട് തീരുമാനമെടുക്കാൻ സിപിഎം പൊളിറ്റ് ബ്യൂറോ നിർദേശം.അതാത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് തീരുമാനമെടുക്കാമെന്നാണ് പൊളിറ്റ്ബ്യൂറോ നിലപാട് .സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചുവരുന്നതിലും സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്നാണ് നിർദേശം. കോടിയേരി ബാലകൃഷ്ണന്‍ നേതൃസ്ഥാനത്തേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കെയാണ് പി.ബി തീരുമാനം.

കർഷകവിഷയം ഉയർത്തി ബിജെപിയെ നേരിടാനും പൊളിറ്റ് ബ്യൂറോ യോഗത്തില്‍ ധാരണയായി. ബിജെപിയെ നേരിടുമ്പോള്‍ മതേതര വോട്ടുകൾ ഭിന്നിച്ചുപൊകാതെ ശ്രദ്ധിക്കാനും യോഗത്തില്‍ ധാരണയായിട്ടുണ്ട്. തൊഴിലാളി -കർഷക ഐക്യത്തിലൂടെ ബിജെപിക്ക് ബദൽ ഉയർത്താനാണ് സി.പി.എം തീരുമാനം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള കരട് ആദ്യഘട്ട ചർച്ച പൂർത്തിയായി.

TAGS :

Next Story