താനൂരിൽ പൊലീസിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം
സി പി എം താനൂർ ഏരിയാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്
മലപ്പുറം: താനൂരിൽ പൊലീസിനെതിരെ സിപിഎമ്മിന്റെ പ്രതിഷേധ പ്രകടനം നടന്നു. പാർട്ടി അംഗത്തിന്റെ മകനെ മർദിച്ച് അറസ്റ്റ് ചെയ്തെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസിനെ രൂക്ഷമായി വിമർശിച്ചായിരുന്നു പ്രതിഷേധം നടന്നത്.
സി പി എം താനൂർ ഏരിയാ കമ്മിറ്റിയാണ് ഇന്ന് വൈകുന്നേരം പരിപാടി സംഘടിപ്പിച്ചത്. സിപിഎം നേതാവിന്റെ മകനെ കസ്റ്റഡിയിലെടുത്ത് വിവസ്ത്രനായി ക്രൂരമായി മർദിച്ചെന്നാരോപിച്ചായിരുന്നു പ്രതിഷേധം. നിയമപരമായ നടപടികൾ മാത്രമാണ് സ്വീകരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.
Next Story
Adjust Story Font
16