കരുനാഗപ്പള്ളിയിൽ കടുത്ത വിഭാഗീയതയെന്ന് സിപിഎം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ട്
കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
കൊല്ലം: കരുനാഗപ്പള്ളിയിലെ പ്രശ്നം പരിഹരിക്കുന്നതിൽ സിപിഎം ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയെന്ന് കൊല്ലം ജില്ലാ സമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.
'ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ല. സമ്മേളനം നടത്താൻ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. റിപ്പോർട്ട് അവതരണത്തിനു ശേഷം പ്രതിനിധികളോട് സംസാരിക്കുമ്പോഴായിരുന്നു എം.വി ഗോവിന്ദന്റെ വിമർശനം.
കരുനാഗപ്പള്ളിയിൽ കടുത്ത വിഭാഗീയതയുണ്ടെന്നാണ് സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ പറയുന്നത്. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെയാണ് സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ജില്ലാ സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു.
Watch Video Report
Adjust Story Font
16