'1991ൽ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ തേടി'; കത്ത് പുറത്തുവിട്ട് സന്ദീപ് വാര്യർ
ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നൽകിയ കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്.
കോഴിക്കോട്: 1991 മുതൽ 95 വരെ പാലക്കാട് മുനിസിപ്പാലിറ്റി സിപിഎം ഭരിച്ചപ്പോൾ ബിജെപി പിന്തുണ അഭ്യർഥിച്ച് നൽകിയ കത്ത് പുറത്തുവിട്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ. കഴിഞ്ഞ ദിവസം ഒരു ചാനൽ ചർച്ചയിൽ ഉന്നയിച്ച ആരോപണത്തിന് തെളിവായാണ് സന്ദീപ് കത്ത് പുറത്തുവിട്ടത്. ചെയർമാൻ സ്ഥാനാർഥിയായി മത്സരിച്ച എം.എസ് ഗോപാലകൃഷ്ണൻ ബിജെപി ജില്ലാ പ്രസിഡന്റ് ടി. ചന്ദ്രശേഖരന് നൽകിയ കത്താണ് സന്ദീപ് വാര്യർ പുറത്തുവിട്ടത്.
കോൺഗ്രസ്, ലീഗ്, സിപിഎം പാർട്ടികൾ പല ഘട്ടങ്ങളിലായി ബിജെപി സഹായം തേടിയിട്ടുണ്ടെന്ന് സന്ദീപ് വാര്യർ നേരത്തെ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിച്ചിരുന്നു. ഇത് പൂർണമായും നിഷേധിച്ച സിപിഎം നേതാവ് നിതിൻ കണിചേരി ആരോപണം തെളിയിക്കാൻ സന്ദീപിനെ വെല്ലുവിളിവിച്ചിരുന്നു. ഇതിന് മറുപടിയായാണ് അദ്ദേഹം കത്ത് പുറത്തുവിട്ടത്.
Next Story
Adjust Story Font
16