Quantcast

സെമിനാർ വിവാദത്തിനിടെ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് ഇ.പി ജയരാജൻ; പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് നിര്‍ദേശം

ഏക സിവില്‍ കോഡിനെതിരായ സി.പി.എം സെമിനാറില്‍ ഇ.പി പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു

MediaOne Logo

Web Desk

  • Published:

    16 July 2023 5:17 AM GMT

CPM Seminar,EP Jayarajan,EP Jayarajan visited Pinarayi vijayan, cpm Seminar Controversy; EP Jayarajan visited the Chief Minister,latest malayalam news,സെമിനാർ വിവാദം; ഇ.പി ജയരാജൻ മുഖ്യമന്ത്രിയെ സന്ദർശിച്ചു,ഇ.പിയും വിവാദങ്ങളും,മുഖ്യമന്ത്രിയെ കണ്ട് ഇ.പി
X

തിരുവനന്തപുരം: സി.പി.എം സെമിനാർ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് ക്ലിഫ് ഹൗസിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് ജയരാജനോട് മുഖ്യമന്ത്രി നിർദേശിച്ചതായാണ് സൂചന. ഈ മാസം 22 ന് ചേരുന്ന ഇടതുമുന്നണി യോഗത്തിൽ ഇ.പി ജയരാജൻ പങ്കെടുക്കും.

പാർട്ടിയുടെ വിവിധ പരിപാടികളിൽ നിന്ന് പലപ്പോഴും ഇ.പി ജയരാജന്‍ വിട്ടുനിന്നിട്ടുണ്ട്. ഇന്നലെ കോഴിക്കോട്ട് നടന്ന ഏകസിവിൽകോഡുമായി നടത്തിയ ചർച്ചയിൽ പങ്കെടുക്കാത്തതിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പരസ്യമായി എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.




TAGS :

Next Story