സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും
പാർട്ടി സമ്മേളനങ്ങൾ വിലയിരുത്തും
തിരുവനന്തപുരം: പാർട്ടി സമ്മേളനങ്ങളുടെ വിലയിരുത്തനായി സിപിഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. വിഭാഗീയതയെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ട നടപടി സംസ്ഥാന കമ്മിറ്റി അംഗീകരിച്ചേക്കും. പുതിയ ഏരിയ കമ്മിറ്റി മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് ശേഷം തീരുമാനിക്കും.
ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടുകളുടെ കരട് ചർച്ച ചെയ്തിരുന്നു. പി.വി അൻവറിന്റെ അറസ്റ്റും പെരിയാ കേസിൽ സിപിഎം നേതാക്കൾ ശിക്ഷിക്കപ്പെട്ടതും സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത.
Next Story
Adjust Story Font
16