കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്; ഇ.ഡി തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് എം.കെ കണ്ണൻ
കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് എം.കെ കണ്ണൻ പ്രസിഡന്‍റായ തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലും ഇ.ഡി റെയ്ഡ് നടന്നിരുന്നു.
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി തന്നെ ചോദ്യം ചെയ്തിട്ടില്ലെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിഅംഗം എംകെ കണ്ണൻ. ബാങ്കിലെ അക്കൗണ്ടിലെ വിവരങ്ങൾ തേടുകയാണ് ചെയ്തത്. അയ്യായിരത്തിലധികം അക്കൗണ്ടുകളുടെ വിവരങ്ങൾ ഇ ഡി കൊണ്ടു പോയെന്നും കണ്ണൻ പറഞ്ഞു. ഇന്നലെ കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ ഇടപാട് കേസുമായി ബന്ധപ്പെട്ട് തൃശൂരും, കൊച്ചിയിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തൃശ്ശൂർ സർവീസ് സഹകരണ ബാങ്കിലെ റെയ്ഡിലേക്ക് എം കെ കണ്ണനെ ഇ.ഡി വിളിച്ചു വരുത്തിയിരുന്നു.
തന്നോട് ബാങ്കിലെത്താൻ ഇ ഡി ആവശ്യപ്പെട്ടിരുന്നുവെന്നും സതീശന് ചെറിയ നിക്ഷേപങ്ങൾ മാത്രമാണ് ഇവിടെയുള്ളതെന്നും കണ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. കൊടുങ്ങല്ലൂർ കേസിനെക്കുറിച്ച് തനിക്ക് അറിയില്ല. അനിൽ അക്കരുടെ ആരോപണങ്ങൾ മാധ്യമങ്ങൾ ഏറ്റുപറയരുതെന്നും അനിലിനു തെരഞ്ഞെടുപ്പിൽ തോറ്റതിന്റെ വ്യക്തി വിരോധമാണെന്നും എംകെ കണ്ണൻ പ്രതികരിച്ചു.
Adjust Story Font
16