Quantcast

സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജൻ

തളിപ്പറമ്പ് മാന്തംകുണ്ടിൽ സിപിഐ സ്ഥാപിച്ച കൊടിമരം സിപിഎം പ്രവർത്തകർ എടുത്തുമാറ്റി.

MediaOne Logo

Web Desk

  • Updated:

    2021-12-05 16:48:02.0

Published:

5 Dec 2021 4:33 PM GMT

സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ: എംവി ജയരാജൻ
X

സിപിഐക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എംവി ജയരാജൻ. സകല കുറ്റങ്ങളും ചെയ്യുന്നവർക്ക് കയറിക്കിടക്കാനുള്ള കൂടാരമാണ് സിപിഐ. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ സിപിഐഎം നടപടി എടുത്താൽ ഉടൻ സിപിഐയിൽ ചേക്കേറുമെന്നും എംവി ജയരാജൻ പറഞ്ഞു.

അസാന്മാർഗിക പ്രവർത്തനത്തിനു സിപിഐഎം നടപടി എടുത്തവരെയും സ്വീകരിച്ചിരുത്താൻ സിപിഐ സന്നദ്ധമാവുന്നു. ഒരു പാർട്ടിക്ക് ഇത്തരം ഒരു ഗതികേട് വന്നല്ലോ എന്നും ജയരാജൻ പരിഹസിച്ചു. തളിപ്പറമ്പിലെ രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് എംവി ജയരാജന്റെ പ്രസ്താവന.

ചിലർക്ക് ചിലരെ കുറ്റപ്പടുത്തിയാൽ മാത്രമേ പുറത്തേക്ക് പോകാൻ പറ്റു. ഒന്നും രണ്ടും ആളുകൾ പോയാൽ തകരുന്നതല്ല ഈ പാർട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തളിപ്പറമ്പിൽ പാർട്ടി പുറത്താക്കിയ മുൻ ഏരിയ കമ്മറ്റിയംഗം കോമത്ത് മുരളീധരൻ അറുപതോളം പ്രവർത്തകരെകൂട്ടി സിപിഐയിൽ ചേർന്നിരുന്നു. മുരളീധരനെ അനുകൂലിക്കുന്നവരെ പാർട്ടിയിൽ ഉറപ്പിച്ചുനിർത്താനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചുചേർത്തത്.

അതിനിടെ തളിപ്പറമ്പ് മാന്തംകുണ്ടിൽ സിപിഐ സ്ഥാപിച്ച കൊടിമരം സിപിഎം പ്രവർത്തകർ എടുത്തുമാറ്റി.

TAGS :

Next Story