Quantcast

രാഷ്ട്രീയ വിവാദങ്ങൾക്കിടെ CPM സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്

പി.പി ദിവ്യക്കെതിരായ നടപടിയിലും ചര്‍ച്ച

MediaOne Logo

Web Desk

  • Updated:

    26 Oct 2024 1:48 AM

Published:

26 Oct 2024 12:41 AM

രാഷ്ട്രീയ വിവാദങ്ങൾക്കിടെ CPM സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
X

തൃശൂർ: ഉപതെരഞ്ഞെടുപ്പ് പ്രചാരണം ചൂട് പിടിക്കുന്നതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തൃശൂരിൽ ചേരും. തെരഞ്ഞെടുപ്പ് രാഷ്ട്രീയ വിഷയങ്ങളും,സമകാലിക സംഭവങ്ങളും സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ചയ്ക്ക് വരും. അതേസമയം കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പി.പി ദിവ്യക്കെതിരെ റവന്യൂ വകുപ്പിന്റെ അടക്കം കണ്ടെത്തലുകൾ ഉള്ള പശ്ചാത്തലത്തിൽ, പാർട്ടി അവർക്കെതിരെ നടപടിയെടുക്കണമോ എന്ന കാര്യത്തിൽ സെക്രട്ടറിയേറ്റിൽ ചർച്ചകൾ ഉണ്ടാകും.

എൻസിപിയിലുണ്ടായ കുതിരക്കച്ചവട ആരോപണവും യോഗത്തിൽ ചർച്ചയ്ക്ക് വരാനാണ് സാധ്യത. തോമസ് കെ. തോമസ് എൽഡിഎഫ് എംഎൽഎമാരെ കൂറുമാറ്റാൻ ശ്രമിച്ചുവെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം. അതേസമയം ആരോപണം നിഷേധിച്ച തോമസ് കെ. തോമസ്, ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രിയാകും എന്ന് കണ്ടതോടെയാണ് ആരോപണങ്ങൾ ഉയർന്നു വന്ന‌തെന്നും പറഞ്ഞിരുന്നു.

തോമസ് കെ. തോമസ് എൽഡിഎഫിന്‍റെ രണ്ട് എംഎൽഎമാരെ അജിത് പവാർ പക്ഷത്തേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ മുഖ്യമന്ത്രി റിപ്പോർട്ട് ചെയ്തത്. ആന്‍റണി രാജുവിനും കോവൂർ കുഞ്ഞുമോനും 50 കോടി രൂപ വീതമാണ് വാഗ്ദാനം ചെയ്തതെന്നും ആരോപണത്തിലുണ്ടായിരുന്നു.

TAGS :

Next Story