Quantcast

'കെ റെയിലിന് ബഫർസോണുണ്ട്' മന്ത്രിയെ തള്ളി, എംഡിയെ പിന്തുണച്ച് കോടിയേരി

കെ റെയിൽ പാതക്ക് ചുറ്റും ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം പൊളിച്ച് ഇന്നലെ എം.ഡി രംഗത്തെത്തിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2022-03-23 08:09:57.0

Published:

23 March 2022 5:38 AM GMT

കെ റെയിലിന് ബഫർസോണുണ്ട് മന്ത്രിയെ തള്ളി, എംഡിയെ പിന്തുണച്ച് കോടിയേരി
X

കെ റെയിലിന് ബഫർസോണില്ലെന്ന് പറഞ്ഞ മന്ത്രി സജി ചെറിയാനെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കെ റെയിൽ എംഡി പറഞ്ഞതുപോലെ ബഫർസോണുണ്ടാകുമെന്ന് കാസർകോട്ട്‌ വെച്ച്‌ അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കുകയായിരുന്നു. ഇപ്പോൾ നടക്കുന്നത് സമരത്തിന് വേണ്ടിയുള്ള സമരമാണെന്നും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. കല്ലിടാതെയും സാമൂഹികാഘാത പഠനം നടത്താമെന്നും അത് സർക്കാർ പരിശോധിക്കുമെന്നും നിലപാട് മയപ്പെടുത്തി കോടിയേരി പറഞ്ഞു. കോൺഗ്രസിന്റെ പട വന്നാൽ ജനങ്ങളെ കൂടെ നിർത്തി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ പാതക്ക് ചുറ്റും ബഫർ സോണില്ലെന്ന മന്ത്രി സജി ചെറിയാന്റെ വാദം പൊളിച്ച് ഇന്നലെ എം.ഡി രംഗത്തെത്തിയിരുന്നു. പത്ത് മീറ്റർ വരെ ബഫർസോൺ ഉണ്ടാകുമെന്നാണ് എംഡി അജിത്ത് കുമാർ പറഞ്ഞത്. കെ റെയിൽ പാതയുടെ ഒരു കിലോമീറ്റർ അപ്പുറവും ഇപ്പറവും ബഫർ സോൺ ആണെന്നാണ് പറയുന്നത്. അങ്ങനെ ഒരു സംഭവമേ ഇല്ലെന്നായിരുന്നു മന്ത്രിയുടെ പരാമർശം. എന്നാൽ 'കെ റെയിൽ പാതയുടെ അഞ്ച് മീറ്ററിൽ നിർമാണം പാടില്ല. പത്ത് മീറ്റർ വരെ ബഫർ സോൺ ആയിരിക്കും. ബഫർ സോണിലുള്ളവർക്ക് നഷ്ടപരിഹാരമില്ല'- എംഡി പറഞ്ഞു.

ചെങ്ങന്നൂരിലെ കെ-റെയിൽ വിരുദ്ധ സമരം തീവ്രവാദ സംഘടനകളുടെ സഹായത്തോടെയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞതും വിവാദമായിരുന്നു. സമരം കലാപത്തിനുള്ള ശ്രമമാണ്. അതാണ് ചെങ്ങന്നൂർ ഉൾപ്പെടെ കാണുന്നത്. പണം നൽകിയാണ് ജനങ്ങളെ ഇറക്കി വിടുന്നതെന്നും ജനങ്ങൾ ഇതിൽ വീഴരുതെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് ഉണ്ട്. എല്ലാം വ്യക്തമായി സർക്കാർ പറയുന്നുണ്ട്. കോൺഗ്രസും ബിജെപിയും തീവ്രവാദ സംഘടനകളും ആണ് സമരം നടത്തുന്നത്. സിൽവർ ലൈൻ പദ്ധതി കേരളത്തിന്റെ ഭാവിക്കുവേണ്ടിയാണ്. ഇന്ത്യയിൽ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി. കോൺഗ്രസ്, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ തുടങ്ങിയിട്ടുണ്ട്- മന്ത്രി പറഞ്ഞു. ഇപ്പോൾ നടക്കുന്നത് അന്യായമായ സമരം ആണ്. കലാപത്തിനുള്ള ശ്രമമാണിത്. ഇവിടെ വികസനമാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

CPM state secretary Kodiyeri Balakrishnan has rejected Minister Saji Cherian's statement that K Rail has no buffer zone

TAGS :

Next Story