Quantcast

ഇഡിക്കെതിരേയുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ നിയമാനുസൃതമെന്ന് സിപിഎം

ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാമോയെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും വിജയരാഘവൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    11 Aug 2021 9:42 AM GMT

ഇഡിക്കെതിരേയുള്ള ജുഡീഷ്യല്‍ കമ്മീഷന്‍ നിയമാനുസൃതമെന്ന് സിപിഎം
X

സർക്കാരിന്‍റെ അധികാര പരിധിക്കകത്തുനിന്ന്നിയമാനുസൃതമായാണ് സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. ഹൈക്കോടതിയുടെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കാമോയെന്ന് സർക്കാറിന് തീരുമാനിക്കാമെന്നും വിജയരാഘവൻ പറഞ്ഞു.

സ്വർണക്കടത്ത് കേസിൽ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷന് ഹൈക്കോടതിയാണ് സ്റ്റേ പുറപ്പെടുവിച്ചത്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടറാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതിനെതിരേ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിയിൽ ഇടക്കാല ഉത്തരവാണ് കോടതി പുറപ്പെടുവിച്ചത്.

കേന്ദ്ര ഏജൻസിക്കെതിരെ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ സർക്കാറിന് അധികാരമില്ലെന്ന കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വി.കെ. മോഹനൻ അധ്യക്ഷനായാണ് സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്.

മുഖ്യമന്ത്രി അധികാര ദുരുപയോഗം നടത്തിയാണ് ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചതെന്ന് ഇഡി കോടതിയിൽ പറഞ്ഞു. സ്വർണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിക്കാനാണ് സർക്കാർ ഇത്തരത്തിലൊരു കമ്മീഷനെ നിയമിച്ചതെന്നും ഇഡി കോടതിയിൽ വാദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെ മൂന്നാം എതിർ കക്ഷിയാക്കിയാണ് ഇഡി കോടതിയിൽ ഹർജി നൽകിയിരുന്നത്. സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനോടും സന്ദീപ് നായരോടും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേര് പറയാൻ ഇഡി നിർബന്ധിക്കുന്നു എന്ന മൊഴി പുറത്തുവന്നതിന് പി്ന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയമിച്ചത്. ഇഡിക്ക് ഇത്തരത്തിലൊരു ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു കോടതിയിൽ സർക്കാർ വാദം.


TAGS :

Next Story