യുവാക്കളുമായുള്ള മോദിയുടെ സംവാദം: ഡി.വൈ.എഫ്.ഐയെ മുന്‍നിര്‍ത്തി ബി.ജെ.പി നീക്കത്തിന്‍റെ മുനയൊടിക്കാന്‍ സി.പി.എം
23, 24 തീയതികളിൽ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ നടത്തുന്ന റാലികളില്‍ അഞ്ചുലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കും
തിരുവനന്തപുരം: യുവാക്കളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സംവാദത്തെ ഗൗരവമായി കണ്ട് സി.പി.എം. ഡി.വൈ.എഫ്.ഐയെ മുന്‍നിര്‍ത്തി ബി.ജെ.പി നീക്കത്തിന്‍റെ മുനയൊടിക്കാനാണ് തീരുമാനം. 23, 24 തീയതികളിൽ സംസ്ഥാന വ്യാപകമായി ഡി.വൈ.എഫ്.ഐ നടത്തുന്ന റാലികളില്‍ അഞ്ചുലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കും. വന്ദേഭാരത് ചര്‍ച്ചകള്‍ക്ക് ഏറെ ദിവസത്തെ ആയുസുണ്ടാവില്ലെന്നും സി.പി.എം വിലയിരുത്തി..
ബിജെപിക്ക് പുറത്തുള്ള യുവാക്കളെ ആകർഷിക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി കൊച്ചിയിൽ വച്ച് നടക്കുന്ന യുവം പരിപാടിയിൽ പങ്കെടുക്കുന്നത്.
മോദിയെ മുന്‍നിര്‍ത്തി യുവാക്കളെ ആകര്‍ഷിക്കാനുള്ള ബി.ജെ.പി ശ്രമത്തെ ചെറുക്കാനാണ് സി.പി.എം തീരുമാനം. ഡി.വൈ.എഫ്.ഐയെ മുന്‍നിര്‍ത്തിയാണ് സി.പി.എമ്മിന്‍റെ പ്രതിരോധം. യുവാക്കള്‍ പിന്തുണയ്ക്കുന്ന നേതാവ് മോദിയാണ് എന്ന ബി.ജെ.പി പ്രചാരണത്തിന്‍റെ മുനയൊടിക്കാനാണ് അദ്ദേഹത്തോടുള്ള നൂറ് ചോദ്യങ്ങളുമായി ഡി.വൈ.എഫ്.ഐ രംഗത്തെത്തിയത്
23,24 തീയതികളില്‍ 14 ജില്ലകളിലും നടക്കുന്ന പരിപാടികളിലായി അഞ്ച് ലക്ഷത്തോളം യുവാക്കളെ പങ്കെടുപ്പിക്കാനാണ് തീരുമാനം. അതേസമയം, ബി.ജെ.പി പ്രചാരണ ആയുധമാക്കുന്ന വന്ദേഭാരത് വിഷയത്തില്‍ തുടർച്ചയായി മറുപടി പറയേണ്ടതില്ലെന്നാണ് സി.പി.എം തീരുമാനം. വന്ദേഭാരതിനെ എതിര്‍ക്കില്ല, കെ.റെയില്‍ അപ്രസക്തമാകണമെങ്കില്‍ വന്ദേഭാരതിന് നാലുമണിക്കൂര്‍ കൊണ്ടെങ്കിലും കാസര്‍കോട് എത്താനാവണമെന്നാണ് സി.പി.എം നേതൃത്വം പറയുന്നത്.
Adjust Story Font
16