'സിപിഎം, സിഐടിയു നേതാക്കൾ വീട് കയറി ഭീഷണിപ്പെടുത്തുന്നു'; ആരോപണവുമായി ആശമാര്‍
സംസ്ഥാനത്തൊട്ടാകെ ആശമാർ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങൾ

തിരുവനന്തപുരം: സിപിഎം, സിഐടിയു നേതാക്കൾ വീട് കയറി ഭീഷണിപ്പെടുത്തുന്നുവെന്ന് ആരോപണവുമായി ആശാ വര്‍ക്കര്‍മാര്‍. തിരുവനന്തപുരം, വക്കം ചിറയൻകീഴ് ഭാഗത്താണ് ഇന്നലെ വീട് കയറി ആശമാരെ ഭീഷണിപ്പെടുത്തിയത്. സംസ്ഥാനത്തൊട്ടാകെ ആശമാർ ഫോണിലൂടെയടക്കം ഭീഷണി നേരിടുന്നുവെന്നും സമരം സമിതി അംഗങ്ങൾ പരാതിപ്പെട്ടു.
സംസ്ഥാന വ്യാപകമായി സമരം കടുപ്പിക്കാനൊരുങ്ങുകയാണ് ആശാമാരുടെ സംഘടന. കേരള ആശ ഹെൽത്ത് വർക്ക് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഇന്ന് ആലപ്പുഴ , മലപ്പുറം കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും.
കോൺഗ്രസും പോഷകസംഘടനകളും സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം പതിനെട്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ സമരത്തെ കൈകാര്യം ചെയ്യുന്ന രീതിയോട് സിപിഐക്കുള്ളിൽ എതിർപ്പുണ്ട്. സർക്കാരിനെതിരെയുള്ള ആശമാരുടെ സമരത്തിന് ബദലായി സിഐടിയു ആശമാരെ അണിനിരത്തി നാളെ തിരുവനന്തപുരത്ത് സമരം നടത്തും.
Adjust Story Font
16