Quantcast

സുധാകരനെ പ്രതിരോധത്തിലാക്കാൻ സി.പി.എം; അതേ നാണയത്തിൽ മറുപടി നൽകാൻ കോൺഗ്രസ്

കൊലപാതകം ഇരന്ന് വാങ്ങിയതാണെന്ന സുധാകരന്റെ പ്രസ്താവനയും രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    13 Jan 2022 1:06 AM GMT

സുധാകരനെ പ്രതിരോധത്തിലാക്കാൻ സി.പി.എം; അതേ നാണയത്തിൽ മറുപടി നൽകാൻ കോൺഗ്രസ്
X

ഇടുക്കിൽ എസ്.എഫ്.ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരനെ പ്രതിരോധത്തിലാക്കാനുള്ള രാഷ്ട്രീയ തന്ത്രം പ്രയോഗിക്കാനൊരുങ്ങുകയാണ് സി.പി.എം. സുധാകരൻ അധ്യക്ഷ സ്ഥാനത്ത് വന്ന ശേഷം കോൺഗ്രസ് അക്രമപ്രവർത്തനങ്ങളിലേക്ക് നീങ്ങുന്നുവെന്ന പ്രചരണം ശക്തിപ്പെടുത്താനാണ് സി.പി.എം നീക്കം.എന്നാൽ സി.പി.എമ്മിന് അതേ നാണയത്തിൽ മറുപടി നൽകാനാണ് സുധാകരന്റെ തീരുമാനം.

കെ.റെയിലും ഗവർണ്ണറുമായുള്ള തർക്കവുമടക്കമുള്ള വിഷയങ്ങൾ ഉയർത്തി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസ് നടത്തുന്നതിനിടയിലാണ് ഇടിത്തീ പോലെ ഇടുക്കിയിലെ ധീരജിന്റെ കൊലപാതകം നടന്നത്.

ഇതോടെ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി സമ്മർദ്ദത്തിലാക്കാൻ സകല ആയുധങ്ങളും എടുത്ത് പ്രയോഗിക്കുകയാണ് സി.പി.എം നേതൃത്വം. അക്രമ രാഷ്ട്രീയത്തിൽ സി.പി.എമ്മിനെ എക്കാലവും പ്രതിക്കൂട്ടിൽ നിർത്തുന്ന കോൺഗ്രസിന് അതേ നാണയത്തിൽ മറുപടി നൽകുകയാണ് സി.പി.എം. സുധാകരൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് വന്ന ശേഷം കോൺഗ്രസ് അക്രമത്തിന്റെ പാതയിലേക്ക് നീങ്ങിയെന്നാണ് സി.പി.എമ്മിന്റെ ആരോപണം.കൊലപാതകം ഇരന്ന് വാങ്ങിയതാണെന്ന സുധാകരന്റെ പ്രസ്താവനയും രാഷ്ട്രീയ ആയുധമാക്കാൻ സി.പി.എം തീരുമാനിച്ചിട്ടുണ്ട്. ധീരജിന്റെ കൊലപാതികൾക്കെതിരെ കോൺഗ്രസ് നടപടിയെടുക്കാത്തത് ഉയർത്തി കൂടുതൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനാണ് പാർട്ടി ആലോചന.

എന്നാൽ വിവിധയിടങ്ങളിൽ സി.പി.എം നടത്തുന്ന അക്രമങ്ങൾക്ക് പിണറായിയും കോടിയേരിയും ഉത്തരവാദികളാണോ എന്ന മറുചോദ്യമാണ് കോൺഗ്രസ് ഉയർത്തുന്നത്. ഇടുക്കിയിലെ കൊലപാതകത്തിന് ശേഷം കോൺഗ്രസ് ഓഫീസുകൾ വ്യാപകമായി അക്രമിക്കപ്പെടുന്നത് സി.പി.എമ്മിൻറെ മൗനാനുവാദത്തോടെയാണെന്ന ആരോപണവും കോൺഗ്രസ് ഉയർത്തുന്നുണ്ട്.പാർട്ടി സമ്മേളനങ്ങൾ നടക്കുന്നത് കൊണ്ട് ധീരജിന്റെ കൊലപാതകം സജീവ ചർച്ചയാക്കി നിർത്താനാണ് സി.പി.എമ്മിന്റെ നീക്കം.

TAGS :

Next Story