സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളന വേദി: വഴി തടഞ്ഞതിന് കേസെടുത്ത് പൊലീസ്
സ്റ്റേജ് കെട്ടി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്
തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിന് കേസെടുത്ത് പൊലീസ്. തിരുവനന്തപുരം വഞ്ചിയൂർ പൊലീസാണ് കേസടുത്തത്. സിപിഎം പാളയം ഏരിയാ സമ്മേളനത്തിന് വേണ്ടിയായിരുന്നു വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയത്. സ്റ്റേജ് കെട്ടി ഗതാഗത തടസ്സം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.
സ്റ്റേജ് കെട്ടാൻ അനുമതി വാങ്ങിയെന്നായിരുന്നു പാളയം ഏരിയ സെക്രട്ടറിയുടെ വിശദീകരണം. എന്നാൽ സമ്മേളനപരിപാടികൾ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയതെന്നും നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. അനധികൃതമായി സംഘംചേരൽ, ഗതാഗത തടസ്സം സൃഷ്ടിക്കൽ, പൊലീസിനോട് അപമര്യാദയായി പെരുമാറൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കണ്ടാലറിയാവുന്ന 500 പേർക്കെതിരെയാണ് കേസ്.
Next Story
Adjust Story Font
16