Quantcast

സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളന വേദി; കേസെടുക്കുമെന്ന് പൊലീസ്

നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നു പൊലീസ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    5 Dec 2024 1:34 PM GMT

സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളന വേദി; കേസെടുക്കുമെന്ന് പൊലീസ്
X

തിരുവനന്തപുരം: വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിൽ കേസെടുക്കുമെന്ന് പൊലീസ്. സമ്മേളനപരിപാടികൾ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡിൽ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡിൽ വേ​ദി കെട്ടിയത്. സ്കൂൾ വാഹനങ്ങളടക്കം ​ഗതാ​ഗ​തക്കുരുക്കിൽപ്പെട്ടിരുന്നു.

അതേസമയം, സ്റ്റേജ് കെട്ടാൻ അനുമതി ലഭിച്ചിരുന്നുവെന്ന് സിപിഎം പാളയം ഏരിയ സെക്രട്ടറി പറഞ്ഞു. വാഹനങ്ങൾക്ക് പോകാൻ സ്ഥലമുണ്ടായിരുന്നു. സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിലായതിനാലാണ് ബ്ലോക്കുണ്ടായത്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വ്യാജവാർത്തയെന്നും ഏരിയ സെക്രട്ടറി വഞ്ചിയൂർ ബാബു പറഞ്ഞു.

TAGS :

Next Story